തിങ്കൾ കൊഴിഞ്ഞൊരു മാനത്ത്
മൗനം രാപ്പാടി ഇന്ന് കേഴുന്നു.
മഞ്ഞിന്റെ നേർത്ത കണങ്ങൾ
മെല്ലെ ചില്ലയിൽ തട്ടി തകർന്നു.
സ്നേഹത്തിൻ ദൂതനാം ചെല്ലക്കാറ്റ്
ദൂരെപോയെങ്ങോ മറഞ്ഞു.
ആരോ നടന്നൊരു പാതക്കരികിലായ്
തേടുന്നു മൗനം സ്നേഹം.
നേരിന്റെ നേർത്ത സുഗന്ധം
മനസിന്റെ കോണിലൊളിച്ചു മറഞ്ഞു.
ആരുടെ ഓർമ്മതൻ തുള്ളികൾ
ഇന്നെൻ മാനസഭൂവിൽ കൊഴിഞ്ഞു.