വിരഹഗീതികള്‍ പാടുന്ന ഒരു ബംഗാളികൃതി

manassile

 

നമ്മുടെ ഹൃദയത്തെ വീണയാക്കി ആരോ ഏതോ രാഗം പാടുന്നതുപോലെ നിര്‍മുഗ്ദമാക്കുന്ന വായനയുടെ അനുഭവം. കല്‍ക്കത്തയിലെ മാഥുരേര്‍ ഗഡ്. പരസ്പരം ബന്ധപ്പെട്ടും ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന മനുഷ്യര്‍. അവരുടെ വര്‍ത്തമാനരാഷ്ട്രീയ പരിസരങ്ങളില്‍ നിന്ന് നെയ്തെടുത്ത ജീവിതകഥകള്‍ സായുധപോരാട്ടങ്ങളില്‍ വഴി പിരിഞ്ഞ നക്സലൈറ്റ് യുവാക്കള്‍. എഴുപതുകള്‍ക്കുശേഷമുള്ള ബംഗാളിന്റെ സാമൂഹികാവസ്ഥയില്‍
“നീയെല്ലാം ജനറലൈസ് ചെയ്യുന്നു. പക്ഷേ, ജീവിതം അങ്ങനെയല്ല. വേണ്ടവിധം എടുത്തുപയോഗിച്ചില്ലെങ്കില്‍ വ്യക്തിസ്വാന്ത്ര്യമെന്നത് പറയുന്നത് സ്വാര്‍ത്ഥതയല്ലാതെ മറ്റൊന്നുമല്ല. മനുഷ്യേര്‍ക്ക് എവിടെയൊക്കെയാണ് വ്യക്തിസ്വാതന്ത്ര്യംകൊണ്ട് പ്രയോജനം എന്ന് ആദ്യമേ മനസ്സിലാക്കണം.”

എഴുതപ്പെട്ട ഒരു നോവല്‍. ഒരു പുല്ലാങ്കുഴല്‍ പോലെ ഭൂതകാലത്തിന്റെ വിരഹ ഗീതികള്‍ പാടുന്ന കൃതി.

ഒരമ്മ മകനോട് പറയുന്നു: “നീയെല്ലാം ജനറലൈസ് ചെയ്യുന്നു. പക്ഷേ, ജീവിതം അങ്ങനെയല്ല. വേണ്ടവിധം എടുത്തുപയോഗിച്ചില്ലെങ്കില്‍ വ്യക്തിസ്വാതന്ത്ര്യമെന്ന് പറയുന്നത് സ്വാര്‍ത്ഥതയല്ലാതെ മറ്റൊന്നുമ്മല്ല. മനുഷ്യര്‍ക്ക് എവിടെയൊക്കെയാണ് വ്യക്തി സ്വാതന്ത്ര്യംകൊണ്ട് പ്രയോജനം എന്ന് ആദ്യമേ മനസ്സിലാക്കണം. നിന്റെ സ്വാതന്ത്ര്യവും മറ്റുള്ളവരുടെ ഇച്ഛയ്ക്ക് ഹാനികരമായി ഭവിക്കരുത്.” വിപ്ലവം ഒരു ചിത്രത്തുന്നലെന്ന അര്‍ത്ഥത്തില്‍ അമ്മ പറയുന്നു‍: “ഇല്ല, ഇവരൊന്നും വിപ്ലവം നടത്താന്‍ ആലോചിക്കില്ല. കാരണം വിപ്ലവത്തിന്റെ കനത്ത ആഘാതം അവര്‍ക്കറിയാം. വിപ്ലവകാരികള്‍ക്ക് ഉണ്ടായിരുന്നത് വെറും ആവേശം മാത്രമായിരുന്നു. സങ്കല്പാതീതമായ ഉന്മാദമല്ലാതെ മറ്റൊന്നുമായിരുന്നില്ല അത്. അവസാനം കരിഞ്ഞു ചാമ്പലായ സ്വപ്നങ്ങളും ചതച്ചരയ്ക്കപ്പെട്ട മംഗളകാമനകളും മാത്രം അത് അവശേഷിപ്പിച്ചു. രക്താഭിഷിക്തമായ യുവപ്രതിഭകളും ആത്മാഹൂതിയും….”

രാഷ്ട്രീയ കൊടുങ്കാറ്റുകള്‍ ആകസ്മികമായാണ് ആഞ്ഞടിക്കുക, പക്ഷേ, അവ രൂപം കൊള്ളുന്നതോ ആരുമറിയാതെ വളരെ പതുക്കെ, വളരെ രഹസ്യമായി ഹൃദയമിടിപ്പിനേക്കാളും പതുക്കെയായിരിക്കും. അതിന്റെ സ്പന്ദനങ്ങള്‍ പക്ഷേ വളരെ പെട്ടെന്ന് ഭിമാകാരം പൂണ്ടു നില്‍ക്കും., “തോക്കിന്‍ കുഴലിലൂടെ അധികാരം” – ആ പാത അന്യായത്തിന്റെ പാതയലായിരുന്നോ? ക്ഷണികമെങ്കിലും തങ്ങള്‍ക്ക് അത്യന്തം പ്രിയപ്പെട്ട സ്വപ്നത്തിനുവേണ്ടി അവര്‍ ജീവന്‍ ബലിയര്‍പ്പിച്ചു.

മകന്‍ അമ്മയ്ക്കെഴുതിയ കത്ത് – “അമ്മേ, എന്നെപ്പറ്റി ഓര്‍ത്ത് വിഷമിക്കരുത്. ഒന്നുമില്ലാത്ത പാവങ്ങളുടെ കാര്യം ഓര്‍ത്തുനോക്കൂ. ഞാനും അവരിലൊരാളാണ്. ആ സഹസ്രയോദ്ധാക്കളില്‍ ഒരാള്‍. അമ്മേ, യുദ്ധം തുടങ്ങിക്കഴിഞ്ഞു. ഈ ഭൂഖണ്ഡത്തിലെല്ലായിടത്തും സമരഗാനം ഉയര്‍ന്നുപൊങ്ങുന്നു. പുതിയ യുഗം തുടങ്ങും. മനുഷ്യന്റെ ചിന്താശൈലി പാടേ മാറും. അവന്‍ പുതിയ രീതിയില്‍ ചിന്തിക്കാന്‍, ജീവിക്കാന്‍ അഭ്യസിക്കും.”

വേറിട്ട സാമൂഹികനോവല്‍. വ്യത്യസ്തമായ അവതരണരീതി.

“ശ്രീമത് ശ്മശാന്‍ കാളികായാ: സാര്‍വ്വേന്ദ്രിയാണി ഇഹ, സ്ഥിതാനി…” അയാള്‍ കണ്ണുകള്‍ തുറന്നു. മുന്നില്‍ കാളി പ്രതിമ. അതിനടുത്തായി മാധവി നില്‍ക്കുന്നു. തലമുടി വിടര്‍ത്തിയിട്ടിരിക്കുന്നു. കണ്ണുകള്‍ ചുമന്നിട്ടുണ്ട്. “നോക്കൂ, എനിക്കും കാളിയെപ്പോലെ ആകാനറിയാം.” മാധവി വസ്ത്രങ്ങള്‍ അഴിച്ചെറിഞ്ഞു. സാരി വീണത് പൂജയ്ക്കൊരുക്കിയ പൂക്കള്‍ക്കുമീതെ. ബ്ലൗസ് കാളിപ്രതിമയുടെ ഖഡ്കത്തില്‍ കൊടിപോലെ തൂങ്ങിക്കിടന്നു. “എന്നെ പൂജിക്ക്. നോക്കൂ എന്റെ നേരെ നോക്കൂ, ഞാനിപ്പോള്‍ കാളിയെപ്പോലെ ആയില്ലേ!”

അസാധാരണവും വ്യതിരിക്തവുമായ നോവല്‍ ഭാഗങ്ങള്‍. പരസ്പരം ബന്ധപ്പെട്ടും ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന മനുഷ്യരുടെ കഥ. വിപ്ലവകാരികളുടെയും രാഷ്ട്രീയക്കാരുടെയും ബുദ്ധിജീവികളുടെയും കഥ. ആത്മബോധനം, ജീവിതദര്‍ശനം, നിത്യജീവിതത്തിന്റെ സുഖദു:ഖങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന അദ്ഭുതകരമായ ജ്ഞാനബോധം. വിരഹഗീതികള്‍ പാടുന്നൊരു ബംഗാളികൃതി.

മനസ്സിലെ മുള്‍വേലികള്‍,
തിലോത്തമ മജുംദാര്‍, വിവ: പ്രഭാ ആര്‍ ചാറ്റര്‍ജി,
നോവല്‍, വില: 240.00

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here