വിപ്ലവകാള

 

 

 

 

 

 

വടിക്കൊണ്ടടിയേറ്റു മൊരായിരം നീര് പൊഴിഞ്ഞാലും
അലിയാത്തൊരു മനസ്സുണ്ടെ വടി വീശുവനും.
ദാഹത്തിൻ ഒരു മൊട്ട് വിരിഞ്ഞാലും
അലയാതെ പതറാതെയവ മുന്നോട്ട്.
ചൂടേറ്റ് കരിമ്പാറയലിഞ്ഞാലും
അലിയാത്തൊരു മനസ്സുണ്ടെ വടി വീശുവനും.
ദാഹത്തിൻ നുരകൾ പതഞ്ഞാലും
ഇടറാതാകാലുകൾ മുന്നോട്ട്.
അടിക്കൊണ്ടവയേറ്റു കരഞ്ഞാലും
വടിയൊടിയല്ലന്നവനാശിക്കും.
അടിക്കൊണ്ട് പുളഞ്ഞ് കരഞ്ഞാലുമവ
ഇടറാതെ പതറാതെ പായും മുന്നോട്ട്.
ഇടിവെട്ടും പോലവ കിതച്ചാലും
പായും വടികൾ വേഗത്തിൽ.
അടിയേറ്റവ മണ്ണൂ പുരണ്ടാലും
അലിയില്ലാ മനം ചോര പൊടിഞ്ഞാലും.
അടിയേറ്റവ കണ്ണുകളടഞ്ഞാലും
അലിവില്ലെയീ കാലനുമറിവില്ലെ..?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here