ഡിജിറ്റൽ ലോകത്ത് പുസ്തകവായന കൂടുതൽ അനായാസമായെന്നും ഡിജിറ്റൽ വായനയ്ക്കുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും എഴുത്തുകാരൻ ബെന്യാമിൻ. വിനോയ് തോമസിന്റെ പുതിയ നോവൽ പുറ്റിന്റെ ഇ – ബുക്ക് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെന്യാമിന്റെ ഫേസ്ബുക് പേജിലൂടെയാണ് പുറ്റ് പ്രകാശനം ചെയ്തത്.
നോവൽ മത്സരത്തിലൂടെ കടന്നുവന്നു മലയാളസാഹിത്യത്തിൽ ചിരപ്രതിഷ്ഠ നേടിയ യുവ എഴുത്തുകാരനാണ് വിനോയ് തോമസ് എന്നും ബെന്യാമിൻ പറഞ്ഞു.
Click this button or press Ctrl+G to toggle between Malayalam and English