വിനോദവും വിശ്രമവും

ശ്രീദേവി എട്ടാം സ്റ്റാന്‍ഡേര്‍ഡിലാണ് പഠിക്കുന്നത് . കുട്ടിയുടെ ഹോബിയാണ് പൂന്തോട്ടം ഉണ്ടാക്കുകയെന്നത് . വൈകുന്നേരം പൂന്തോട്ടത്തില്‍ ഇളയച്ഛന്റെ മകനും ഒരുമിച്ച് ചെടികള്‍ക്ക് ചാണകപ്പൊടി വളം വച്ചു കൊണ്ടിരുന്നപ്പോള്‍ അമ്മ വഴക്കു പറഞ്ഞു.

” എടീ ശ്രീദേവി, നീ പൂന്തോട്ടമുണ്ടാക്കാനും ഉണ്ണിയുടെ കൂടേ കളിക്കാനും നടക്കാതെ പോയിരുന്ന് പഠിക്കടി പെണ്ണെ”

ശ്രീദേവി അമ്മയുടെ അടി പേടിച്ച് പോയിരുന്ന് പഠിക്കാന്‍ തുടങ്ങി . പക്ഷെ ശ്രദ്ധ പുസ്തകത്തിലായിരുന്നില്ല . മനസ് പൂന്തോട്ടത്തിലായിരുന്നു.

നിരന്തരം പഠിക്കാതെ കുട്ടികളുടെ മനസ് അല്പ്പം വിനോദത്തിനും വിശ്രമത്തിനും സമയം കണ്ടെത്തണം.

അല്ലെങ്കില്‍ മനസും ശരീരവും ക്ഷീണിക്കും മനസിനും ശരീരത്തിനും ഉന്മേഷം ലഭിക്കാന്‍ മനസിനിണങ്ങിയ കൂട്ടുകാരുമായി സമയം പങ്കുവയ്ക്കുന്നതും നല്ലതാണ്.

ഇതിനൊന്നും അനുവദിക്കാതെ കുട്ടികളെ കടിഞ്ഞാണിട്ടു നിര്‍ത്തിയാല്‍ കുട്ടികള്‍ക്ക് സ്വഭാവ വൈകല്യമുണ്ടാകും.

ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞപ്പോള്‍‍ ശ്രീദേവിക്ക് കടുത്ത മാനസിക അസ്വസ്ഥതയായി. ദേഷ്യം, ദുര്‍ വാശി, അനുസരണമില്ലായ്മ, ഉറക്കക്കുറവ് എന്നിവ അനുഭവപ്പെട്ടു തുടങ്ങി.

ശ്രീദേവിക്ക് മാനസിക രോഗമാണോ എന്നു സംശയമായി. വിദഗ്ദനായ ഒരു മാനസിക ഡോക്ടറെ കാണിച്ച് ചികിത്സ നല്‍കി. ഡോക്ടര്‍ ഒരു കൗണ്‍സിലറെ കാണിക്കാന്‍ പറഞ്ഞു.

കൗണ്‍സിലറുടെ അടുത്ത് ശ്രീദേവിയെ കൊണ്ടു പോയി. കൗണ്‍സിലര്‍ കുട്ടിയുടെ എല്ലാ വിവരങ്ങളും ചോദിച്ചു മനസിലാക്കിയതിനു ശേഷം അമ്മയെ വിളിച്ചു പറഞ്ഞു.

”കുട്ടിയെ പഠിക്കാന്‍ പറഞ്ഞ് എപ്പോഴും നിര്‍ബന്ധിക്കരുത്. കുട്ടിയെ ടി വി കാണാനും കൂട്ടുകാരൊരുമിച്ച് അടിച്ചു പൊളിച്ചു കളിക്കാനും അനുവദിക്കണം. കുട്ടിയുടെ മേല്‍ ആവശ്യമില്ലാത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത്. അയല്പക്കത്തു താമസിക്കുന്ന ഉളയച്ഛന്റെ മകനുമായി കളിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തരുത്. കുട്ടിക്ക് ഉല്ലസിക്കുന്നതിനു വേണ്ടുന്ന അവസരമുണ്ടാക്കി കൊടുക്കുക അപ്പോള്‍‍ ക്രമേണ കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം അനുഭവപ്പെടും”

കൗണ്‍സിലറുടെ ഉപദേശം സ്വീകരിക്കാന്‍ അമ്മ തയാറായില്ല . കൗണ്‍സിലര്‍ പറഞ്ഞ അഭിപ്രായം വീട്ടില്‍ വന്നു വിശദീകരിച്ചപ്പോള്‍ ശ്രീദേവിയുടെ മുത്തച്ഛന്‍ പറഞ്ഞു .

” കൗണ്‍സിലര്‍ പറഞ്ഞ രീതിയില്‍ ചെയ്യുക അതാണ് നല്ലത്”

കൗണ്‍സിലര്‍ പറഞ്ഞ രീതിയില്‍ കുട്ടിയോട് പെരുമാറാന്‍ അമ്മ തയാറായി. അധികം താമസിയാതെ കുട്ടിയില്‍ അത്ഭുകരമായ മാറ്റം കണ്ടു തുടങ്ങി.

കളിക്കാന്‍ വിടാതെയും ടി വി കാണിക്കാതെയും ഇരുത്തി നിര്‍ബന്ധിച്ചു പഠിപ്പിച്ചാല്‍ നല്ല പോലെ പഠിക്കുമെന്നാണ് ചില അമ്മമാര്‍ കരുതുന്നത് . ഇതു ശരിയല്ല കുട്ടിക്ക് വിനോദവും വിശ്രമവും ആവശ്യമാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here