ഡി.വിനയചന്ദ്രന്‍ കവിതാപുരസ്കാര സമർപ്പണം

 

 

 

ഡി.വിനയചന്ദ്രന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2020-ലെ കവിതാപുരസ്‌കാരം  നൗഷാദ് പത്തനാപുരത്തിന് സമ്മാനിച്ചു. കടപുഴ നവോദയ ലൈബ്രറി അങ്കണത്തില്‍ നടന്ന അനുസ്മരണസമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.എ.ബേബിയാണ് പുരസ്‌കാരം സമ്മാനിച്ചത്.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച നൗഷാദ് പത്തനാപുരത്തിന്റെ ഒറ്റമുണ്ട് എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ചവറ കെ.എസ്.പിള്ള, ഡോ.സി.ഉണ്ണിക്കൃഷ്ണന്‍, ഡോ. സുരേഷ്‌കുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരനിര്‍ണ്ണയം നടത്തിയത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here