പ്രളയ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിന് ലോട്ടറി വിൽപനയിലൂടെ ധനസമാഹരണം നടത്തുകയാണ് കൊട്ടാരക്കര താലൂക്കിലെ ഗ്രാമീണ ഗ്രന്ഥശാലകൾ. കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്യത്തിലാണ് അംഗങ്ങൾ ഗ്രന്ഥശാലകൾ വഴി നവകേര ഈ ഭാഗ്യക്കുറിയുടെ വിൽപന നടന്നു വരുന്നത്. താലൂക്കിലെ 210 ഗ്രന്ഥശാലകൾ വഴിയാണ് ലോട്ടറി ടിക്കറ്റ് വിൽപന പുരോഗമിക്കുന്നത്. ഭാഗ്യക്കുറിയുടെ വിതരണോദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ ആസ്ഥാനത്ത് പി.ഐ ഷാ പോറ്റി എംഎൽഎ നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ.സി.അനിൽ അധ്യക്ഷനായി. സെക്രട്ടറി പി.കെ. ജോൺസൺ, പ്രഫ: സംഗാധരൻ നായർ, വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. മുഴുവൻ അംഗ ഗ്രന്ഥശാല ക ളും മുൻകൂർ പണമടച്ച് ലോട്ടറി ടിക്കറ്റുകൾ ഏറ്റുവാങ്ങി.
Home പുഴ മാഗസിന്