ചെന്താപ്പൂര് യുവജനസമാജം ഗ്രന്ഥശാല ആൻഡ് വായനശാലയിൽ ഗ്രാമീണ പുസ്തകോത്സവവും പുസ്തക സമാഹരണവും മെന്പർഷിപ്പ് വാരാചരണവും സമ്മേളനവും 20, 21 തീയതികലിൽ നടക്കും. 21ന് രാവിലെ 10ന് ചേരുന്ന പുസ്തകോത്സവം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ബി മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാ പ്രസിഡന്റ് ഡി.സുനിൽകുമാർ അധ്യക്ഷത വഹിക്കും. സെക്രട്ടറി മനു കെ.നായർ, കണ്ണനല്ലൂർ അബുബക്കർകുഞ്ഞ്, എൻ.പ്രഭാകരൻപിള്ള, കെ.ആർ ഗോപിനാഥൻനായർ തുടങ്ങിയവർ പ്രസംഗിക്കും.
വൈകുന്നേരം 4.30ന് നടക്കുന്ന ചൊല്ലരങ്ങ് അടുതല ജയപ്രകാശ് ഉദ്ഘാടനം ചെയ്യും.
മണി കെ.ചെന്താപ്പൂര് അധ്യക്ഷത വഹിക്കും. എസ്.ഹരീഷ് , വിനേഷ് റ്റി. വിജയൻ എന്നിവർ പ്രസംഗിക്കും. 21ന് രാവിലെ 10ന് ബാലവേദി സംഗമവും ചർച്ചയും. വ്യക്തിത്വ രൂപീകരണത്തിൽ വായനയുടെ പങ്ക് എന്ന വിഷയത്തിൽ നടക്കുന്ന ചർച്ച കെ.പി സജിനാഥ് ഉദ്ഘാടനം ചെയ്യും. ആറ്റുവാശേരി രാമചന്ദ്രൻ, സന്തോഷ് പ്രിയൻ എന്നിവർ പങ്കെടുക്കും. വൈകുന്നേരം നാലിന് നടക്കുന്ന സമ്മേളനം തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.സുലോചന ഉദ്ഘാടനം ചെയ്യും. ഡി.സുനിൽകുമാർ അധ്യക്ഷത വഹിക്കും. ഡോ.അശോക് ശങ്കർ, കെ.സി മധു, സുരേഷ് കുമാർ, ജി.ജയപ്രകാശ്, പ്രേംചന്ദ്, സുധാകരൻ, മനു കെ.നായർ, മനുരാജ് എന്നിവർ പ്രസംഗിക്കും.