വിലാസിനി സ്മൃതിയും നോവല്‍ ചര്‍ച്ചയും നടന്നു

അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ എം.കെ മേനോന്റെ(വിലാസിനി) സ്മരണാര്‍ത്ഥം സദസ്സ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ വിലാസിനി സ്മൃതിയും നോവല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. മെയ് 18 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വൈലോപ്പിള്ളി ഹാളില്‍ വെച്ചു നടന്ന പരിപാടിയില്‍ എഴുത്തുകാരന്‍ കെ.പി.രാമനുണ്ണി സത്യാനന്തരകാലത്തെ സാഹിത്യംഎന്ന വിഷയത്തില്‍ സ്മൃതിപ്രഭാഷണം നടത്തി.

അഷ്ടമൂര്‍ത്തി (പ്രസിഡന്റ്, സദസ്സ് തൃശ്ശൂര്‍) പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വി.ഷിനിലാലിന്റെ ഉടല്‍ ഭൗതികം എന്ന നോവലിന്റെ ചര്‍ച്ച നടന്നു. പ്രൊഫ.വി.ജി തമ്പി, എന്‍.സുസ്മിത, വി.ഷിനിലാല്‍, സന്ധ്യാ സുരേന്ദ്രന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here