വെള്ളിക്കൊമ്പുകളാളും ജ്വലിക്കും മഹാവൃക്ഷം
ശീതകാലത്തിന്‍ മിന്നിത്തിളങ്ങും നീലാംബരം
താണുപോം അരുണാഭസുന്ദരരവിബിംബം
ബോധത്തിന്‍ തിരയിലുദ്ദീപ്തമാമൊരു ദൃശ്യം
അക്ഷമന്‍ ചിത്രകാരന്‍ ചിത്രത്തെ മറച്ചല്ലൊ
പകരം കരിരാത്രമവിടെയുദിച്ചല്ലൊ
പരകോടി താരങ്ങളവിടെയുണര്‍ന്നല്ലൊ
നിശ കൂന്തലില്‍ പാരിജാതങ്ങള്‍ ചൂടിയല്ലൊ
ചായങ്ങള്‍ തുടച്ചതാ ഫലകം പേറിക്കൊണ്ട്
കാരകന്‍ വിരമിച്ചു വേഗത്തില്‍ രംഗം വിട്ടു
ബാക്കിയായ് ഞാനാം വിളക്കേന്തുന്ന ബാലന്‍ മാത്രം
പൂര്‍ണമാമേകത്വത്തില്‍ ആ രാത്രം തീരും വരെ
കണ്‍ചിമ്മുമാകാശത്തിന്‍ ചിത്രത്തെത്തെളിയിക്കാന്‍