“നാളെ വരൂ….”
ഓഫീസർ , ലാപ് ടോപ്പിൽ നിന്നും മുഖമുയർത്താതെ പറഞ്ഞു. വൃദ്ധൻ അല്പനേരം കൂടി നിന്ന ശേഷം ഒന്നും മിണ്ടാതെ നടന്നു.
“സാർ, അയാളുടെ പേപ്പർ ശരിയായിട്ടുണ്ട്. ”
ക്ലാർക്ക് എഴുന്നേറ്റു ചെന്ന് ഓഫീസിറുടെ ചെവിയിൽ പറഞ്ഞു
” നാളെ കൊടുത്താൽ മതി. വരുമ്പോഴേക്കും എടുത്തു കൊടുത്താൽ നമുക്കൊന്നും ഒരു വിലയുണ്ടാവില്ല.”
ഓഫീസർ മുഖമുയർത്താതെ തന്നെ പറഞ്ഞു.
പുറത്തിറങ്ങിയ വൃദ്ധൻ മടിയിൽ പരതി നോക്കി. കഷ്ടിച്ച് അഞ്ചുറുപ്പികയുണ്ട്. ടിക്കറ്റെടുക്കാൻ മൂന്നുറുപ്പിക കൂടി വേണം. സാരമില്ല, പതുക്കെ നടക്കാം.
ഊന്നുവടിയിൽ വിശ്വാസമർപ്പിച്ച് വൃദ്ധൻ ഉച്ചവെയിലിലേയ്ക്കിറങ്ങി.