(വി)കൃതി

ഞാന്‍
നിന്നെ ചുംബിച്ചു

നീ
എന്നെ കെട്ടിപ്പിടിച്ചു

നിന്റെ
ആ ഒണക്കക്കവിതയും
എന്റെ മറ്റേലെ ആ കഥയും
പരസ്പരം ഒട്ടിച്ചേര്‍ന്നു കിടന്നു

അധികമാരും
വായിക്കാത്ത കാലമായതുകൊണ്ട്
ആ കിടപ്പങ്ങനെ കുറെക്കാലം കിടക്കാന്‍ പറ്റും
നമ്മുടെ (വി) കൃതികള്‍ക്ക്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English