ബോളിവുഡ് സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമായ വിക്രം ഭട്ട് വിവാഹിതനായി. ശ്വേതാംബരി സോണിയാണ് വധു.
2020 ൽ വിവാഹിതരായ ഇവർ ഒരു വർഷത്തോളം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിക്രം ഭട്ട് വിവാഹിതനായ വിവരം തുറന്ന് പറഞ്ഞത്.
വിക്രം ഭട്ടിന്റെ രണ്ടാം വിവാഹമാണിത്. അതിഥി ഭട്ടായിരുന്നു ആദ്യഭാര്യ. 1998 ൽ ഇവർ വേർപിരിഞ്ഞു. കൃഷ്ണ ഭട്ട് ഇവരുടെ മക്കളാണ്.