മുറ്റം, കോലായ, കിണര്‍, തൊടി-
എന്നും പുറത്താക്കി-
വാതില്‍ അടച്ചിരുന്നെങ്കിലും
വേലിചാടിക്കടക്കാന്‍ –
ഒരു ശ്രമവും നടത്തിയിരുന്നില്ല
ഒരു പേരു ദോഷവും കേള്‍പ്പിച്ചില്ല
ഇത്രയും കാലം,
ആരെയും ഒളിഞ്ഞു നോക്കിയിട്ടു-
പോലും ഇല്ലായിരുന്നു
എന്നിട്ടും-
ഒടുവില്‍-
നാഷണല്‍ ഹൈവേ-
വന്നു വിളിച്ചപ്പോള്‍
കൂടെ പോയി
Click this button or press Ctrl+G to toggle between Malayalam and English