സാഹിത്യ അക്കാദമിയില്‍ വിജിലന്‍സ് പരിശോധന

 

 

സാഹിത്യ അക്കാദമിയില്‍ കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് പുറത്തിറക്കിയ സാഹിത്യ ചരിത്ര സഞ്ചയത്തിന്‍റെ പ്രസിദ്ധീകരണം വിജിലന്‍സ് പരിശോധിക്കുന്നു. ഡോ. എന്‍. സാം എഡിറ്റർ സാഹിത്യ ചരിത്രം പാകപ്പിഴകളെത്തുടര്‍ന്ന് ആറുവാള്യം പുറത്തിറക്കിയശേഷം നിര്‍ത്തിവച്ചിരുന്നു. പുസ്തക പ്രസിദ്ധീകരണത്തിലെ ക്രമക്കേടാണ് ഇപ്പോള്‍ വിജിലന്‍സിന്‍റെ അന്വേഷണ പരിധിയിലുള്ളത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷനായിരുന്ന കാലത്ത് പുറത്തിറക്കിയ ഡോ. എന്‍. സാം എഡിറ്ററായ മലയാള സാഹിത്യ ചരിത്രം ആറുവാല്യം പാകപ്പിഴകളെത്തുടര്‍ന്നാണ് അക്കാദമി വിതരണം നിര്‍ത്തിയത്. പുസ്തക നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ലക്ഷങ്ങളായിരുന്നു ചെലവായിരുന്നത്. കൂടാതെ ഗ്രന്ധ സൂചിക പുറത്തിറക്കിയതിലെ ക്രമക്കേട്, അക്കാദമി ഹാളുകള്‍ വാടകയ്ക്ക് നല്‍കുന്നതില്‍ ക്രമക്കേട് എന്നീ പരാതികളുമാണ് വിജിലന്‍സ് പരിശോധിച്ചു വരുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here