വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാതല പ്രവർത്തനോദ്ഘാടനംഇന്നലെ 9.30ന് റാന്നി ബിആർസിയിൽ നടന്നു. രാജു ഏബ്രഹാം എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതിയധ്യക്ഷ ബിബിൻ മാത്യു മുഖ്യപ്രഭാഷണം നടത്തി.
സാഹിത്യ ക്ലാസിന് എം.എസ്. മധു നേതൃത്വം നൽകി. കഴിഞ്ഞ വായന പക്ഷാചരണ കാലത്ത് മികവു പുലർത്തിയ എച്ച്എസ്, യുപി, എൽപി വിഭാഗങ്ങളിലെ വിദ്യാർഥികളും സ്കൂൾ സാഹിത്യവേദി ചുമതലയുള്ള അധ്യാപകരും പങ്കെടുത്തു