വിദ്യാധൻ സ്കോളർഷിപ്പ്

SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ അല്ലെങ്കിൽ A
ലഭിച്ചിട്ടുള്ള  കുട്ടികൾക്ക് ( വാർഷിക വരുമാനപരിധി 2 ലക്ഷത്തിൽത്താഴെ)
തുടർപഠനത്തിന് സ്കോളർഷിപ്പ് നൽകുന്ന ഒരു പദ്ധതി ബാംഗ്ലൂർ ആസ്ഥാനമായ ഒരു ഫൗണ്ടേഷൻ
നടത്തുന്നുണ്ട്.

+1, +2 പഠനത്തിന് പതിനായിരം രൂപയും (10000/-)  പ്ലസ് 2
കഴിഞ്ഞുള്ള പഠനത്തിന് മൂന്ന് ലക്ഷത്തോളം രൂപയും (3 ലക്ഷം) നൽകുന്നുണ്ട്.

വാർഷികപ്പരീക്ഷകളിൽ
90% മാർക്ക് നേടുന്ന പഠിതാക്കൾക്ക് പഠനകാലം മുഴുവൻ
സ്കോളർഷിപ്പ് തുടരും.

യാതൊരുവിധ
തിരിച്ചടവ് ഉപാധികളുമില്ലാത്ത
ഈ സ്കോളർഷിപ്പ് , പഠിക്കാൻ മിടുക്കരായ എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്കും
രക്ഷിതാക്കൾക്കും
ഉപകാരമായിരിക്കും.

പത്ത് വർഷത്തോളമായി തുടരുന്ന ഈ പദ്ധതിയിൽ പേരാമ്പ്രയിൽ നിന്നുള്ള പതിനഞ്ചോളം കുട്ടികൾ ഉൾപ്പെടെ ആയിരത്തിലധികം പേർ നിലവിൽ സ്കോളേഴ്സായുണ്ട്.

SSLC സിലബസ് അടിസ്ഥാനത്തിലുള്ള ഒരു എഴുത്തു പരീക്ഷയും അഭിമുഖവുമാണ് യോഗ്യതാ രീതി.

ജൂൺ മാസത്തിൽഓരോ ജില്ലാ കേന്ദ്രങ്ങളിലും നടക്കുന്ന പരീക്ഷയ്ക്ക് online ആയിട്ടാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന തിയ്യതിയും
വിലാസവും മെയ് 15ന് ശേഷം
പത്രങ്ങളിൽ പ്രസിദ്ധീകരിക്കും.

വിവരങ്ങൾക്ക് :9447362008.,9446469046, 9446941675.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here