വിദ്യാഭ്യാസം

” എടാ ഉണ്ണീ ഈയിടെയായി ക്ലാസില്‍ ചെല്ലുന്നില്ലെന്നു നിന്റെ ക്ലാസ് ടീച്ചര്‍ പറയുന്നു ശരിയാണൊ?” ദേഷ്യത്തോടെ അച്ഛന്‍ ചോദിച്ചു.

ടാബ് ലെറ്റില്‍ കളി‍ച്ചുകൊണ്ടിരുന്ന ഉണ്ണീ കളിയുടെ രസച്ചരട് മുറിഞ്ഞ നീരസത്തോടെ പറഞ്ഞു.

” യെസ് ഇറ്റ്സ് റൈറ്റ്”

” വൈ?” അച്ഛന്‍ ചോദിച്ചു.

” ബ്ലഡി ടീച്ചേഴ്സ് , എല്ലാം ക്ലാസില്‍ വന്നാലുടന്‍ ലേബര്‍ ഇന്‍ഡ്യ തുറന്നു വച്ച് ഒരു വായനയാണ്. എന്റെ കയ്യിലാണെങ്കില്‍ ലേബര്‍ ഇന്‍‍ഡ്യ കൂടാതെ പൂര്‍ണ്ണയും വീ മാസ്റ്റേഴ്സുമുണ്ട് ദെന്‍ വൈ ഷുഡ് ഐ …?”

ഉണ്ണി ടാബ് ലെറ്റില്‍ കളി തുടര്‍ന്നു.
——————————-

രവി മണ്ണോത്ത്

കടപ്പാട് :- ഇന്ന് മാസിക

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here