വിധികള്‍

 

 

9b81c22d5280417138e931936524ab63

 

കുറ്റപ്പെടുത്തില്ല,

കുറ്റപ്പെടുത്തേണ്ടതില്ല….

അതിജീവനത്തിനായി

ആദര്‍ശം പണയംവെക്കുന്നവരെ.

 

ചരിത്രം മറന്നതല്ലാ

ചരിത്രസ്മൃതി

ഉള്ളതിനാല്‍

വിധി കുറിച്ചത്….

 

ആത്മരക്ഷയോളം വലുതല്ല

ആദര്‍ശം…..

 

തടവറയുടെ ഒറ്റപ്പെട്ട

തേങ്ങലുകള്‍

ഇന്നും അന്യമല്ല

തെരുവ് നടനത്തിന്‍റെ

തുപ്പാക്കി ഗര്‍ജ്ജനം

മുരളുന്ന കാത്

 

അഹന്തയുടെ ചില്ലയില്‍

തൂങ്ങിയാടിയ

മലരുകളെ എങ്ങനെ മറക്കും..?

 

വിഭവത്തിന്റെ രുചിനോക്കി

വെപ്പ്കാരന്‍റെ തലയോട്ടിയിലെ

കൂര്‍ത്ത നഖക്ഷതങ്ങള്‍

മായുമോ…

 

കംസന്‍ പിറവിയുടെ വിധിയേ

ഭയന്നു

ഇന്നിന്‍റെ കംസന്മാര്‍ ഭ്രൂണത്തെ

ഒടുക്കി വിധിയെഴുതി……

 

നാല്‍കവലയില്‍ അലയുന്ന

നാല്‍ക്കാലിയോളം ആത്മാഭിമാനം

ഇരകളാം ഇരുകാലിക്ക്‌ ഇല്ലല്ലോ..?

 

പിന്നെ വേടനോടവന്‍

സമരസപ്പെടണ്ടേ…..?

കടിച്ച് കുടയുമ്പോള്‍

നോവില്‍ അല്‍പ്പം കരുണയുണ്ടാവും….

 

കണ്മുന്നില്‍ ചുഴിയിട്ടുയര്‍ന്ന

ധൂമകേതുക്കളില്‍ വെന്ത

മാംസ ഗന്ധം ഇനിയും സിരകളില്‍

നുരയുമ്പോള്‍ അവന്‍

പറഞ്ഞു , അവരാണ് ഇനി

എന്‍റെ വിധികുറിക്കുന്നത്….,

ഇനി ഊഴം അവരുടെയാണ്….

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English