ആൽമരത്തിന്റെ
ചുവട്ടിൽ
ധ്യാനത്തിലായിരുന്ന
ഗുരുവിനോട് ശിഷ്യൻ
ചോദിച്ചു.
” ഗുരുവേ, രണ്ടു വയസുള്ള
കുഞ്ഞിനേയും
നൂറു വയസുള്ള അമ്മുമ്മയെയും
ശാരീരികമായി
ഉപയോഗിക്കുന്നവരെ
കൊല്ലുന്നതിൽ പാപമുണ്ടോ? ”
ഗുരു ചിരിച്ചു.
ശേഷം പറഞ്ഞു
“കൊല്ലുന്നതു പാപമാണ്
ദൈവത്തിനു മാത്രമേ
തിരിച്ചുവിളിക്കാൻ
അവകാശമുള്ളൂ,
അങ്ങനെയുള്ളവന്റെ
കണ്ണുകൾ കുത്തിപ്പൊട്ടിക്കുക.
അന്ധകാരത്തിന്റെ
നഗ്നത
അവൻ
ആസ്വദിക്കട്ടെ.