‘കേരളത്തിൽ കാർഷിക വികസനത്തിന്റെ ആയിരം ദിനങ്ങൾ ‘ എന്ന വിഷയവുമായി ബന്ധപ്പെട്ട് ഫാം ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന വീഡിയോ മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു. കഴിഞ്ഞ ആയിരം ദിനങ്ങളിൽ നടന്ന കാർഷിക മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളുടെ മത്സരമാണ് നടത്തുക. 5 മിനിറ്റ് അതിനു താഴെയോ ദൈർഘ്യം ഉണ്ടായിരിക്കണം. മൊബൈൽ ഫോണിലും ഡിഎസ്എൽആർ ക്യാമറകളിലും ഷൂട്ട് ചെയ്ത വീഡിയോകൾ അയക്കാം. വീഡിയോകൾ FIB Video Contest , FIB Kerala എന്ന ഫേസ്ബുക്ക് പേജിൽ മെസഞ്ചർ വഴിയോ fibshortfilmcontest@gmail.com എന്ന ഈമെയിൽ മുഖാന്തരം ഗൂഗിൾ ഡ്രൈവ് വഴിയോ 6238039997 എന്ന വാട്സ്ആപ്പ് നമ്പരിലും അയക്കാം. അപേക്ഷകൾ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും അപ്‌ലോഡ് ചെയ്യാം.
ഒന്നാം സമ്മാനം 10,000, രണ്ടാം സമ്മാനം 7500 , മൂന്നാം സമ്മാനം 5000 രൂപ വീതമാണ്. കൂടാതെ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ്ബുക്ക് പേജിലൂടെ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിക്കുന്നതിന് 5000 രൂപയുടെ പുരസ്കാരവും ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15