വിക്ടര്‍ ജോര്‍ജ് സ്മാരക പുരസ്‌കാരം ബിബിന്‍ സേവ്യറിന്

 

 

അന്തരിച്ച പ്രശസ്ത പത്രഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ സ്മരണാര്‍ഥം വിക്ടര്‍ ജോര്‍ജ് സ്മാരക കെയുഡബ്ല്യൂജെ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡിന് ദീപിക ദിനപത്രം തൊടുപുഴ ബ്യൂറോയിലെ ഫോട്ടോ ജേണലിസ്റ്റ് ബിബിന്‍ സേവ്യർ അര്‍ഹനായി.
അടിമാലി എട്ടുമുറി പാലവളവില്‍ ഉരുള്‍പൊട്ടലിനിടെ മണ്ണിനടിയില്‍പ്പെട്ട കുരുന്നിനെ രക്ഷിച്ച് ആശുപത്രിയിലേക്ക് അഗ്‌നിശമന സേനാംഗം ഓടുന്ന ചിത്രമാണ് പുരസ്‌കാരത്തിനര്‍ഹമായത്.

2018 ഓഗസ്റ്റ് 10ന് ദീപിക കോട്ടയം എഡീഷന്റെ ഒന്നാം പേജില്‍ ജീവനായിരുന്നു എന്ന അടിക്കുറിപ്പിലാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത ചിത്രം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here