പുതു തലമുറയിലെ കഥാകാരന്മാരിൽ വ്യത്യസ്തത പുലർത്തുന്ന രചനകൾ കൊണ്ട് വേറിട്ട് നിൽക്കുന്ന സുസ്‌മേഷ് ചന്ദ്രോത്തിന്റെ പുതിയ സമാഹാരമാണ് വിഭാവരി. വർത്തമാന കാല ജീവിതമാണ് ഈ കഥകളിൽ അമർന്നു മുഴങ്ങുന്നത്.ജീവിതം ഗതിവേഗം കൈവരിക്കുമ്പോൾ പിന്നിലായിപ്പോകുന്ന മനുഷ്യരും,അവരറിയാതെ തന്നെ അകപ്പെടുന്ന സമ്മർദിത ജീവിതാവസ്ഥകളും സൂക്ഷമതലത്തിൽ തന്നെ പിടിച്ചെടുക്കുന്ന ഈ കഥകൾ നാം ജീവിക്കുന്ന കാലത്തെ പല തരത്തിൽ സംബോധന ചെയ്യുന്നുണ്ട്.കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം ലഭിച്ച എഴുത്തുകാരന്റെ മികച്ച പുതിയ കഥകളുടെ സമാഹാരം
പ്രസാധകർ കറന്റ് ബുക്ക്സ്
വില 80 രൂപ
Click this button or press Ctrl+G to toggle between Malayalam and English