മണ്ണ്‍മറഞ്ഞകാലത്തിന്‍റ
സ്മൃതികളോര്‍ത്തൊരു
വിഷുപക്ഷി തേങ്ങുന്നു…..
ഇന്നിന്‍റെ വിഷപ്പുലരിയില്‍
പൂക്കാതെ കണികൊന്ന
മുരടിച്ചുപോയി……..
സമൃദ്ധിയില്‍ കണിയൊരുക്കിയ
വയലേലകള്‍ ഇന്ന്മണിമന്ദിരങ്ങളുടെ
വിളമെതിക്കുംകളങ്ങളായി….
മാവില്ല പ്ലാവില്ലകണിവെള്ളരി
പോലുമില്ല തറയോടുപാകിയ
തൊടിയിലിന്നു…….
വിഷുകൈനീട്ടം നല്‍കുവാന്‍
കൊതിച്ചമുത്തശ്ശി മുത്തച്ഛന്‍മാര്‍
വൃദ്ധസദനത്തിന്‍ഒറ്റപ്പെട്ട
മുറിയിലിരുന്നു വിങ്ങുന്നു…..
തൂശനിലയില്‍ വിളമ്പിയ
കുത്തരി ചോറുണ്ണാന്‍
വിരുന്നു കാരില്ലിന്നു ഈ
അണുകുടുംബത്തില്‍…..
കുളിച്ചുകുറിതൊട്ട്
കണിയൊരുക്കികണ്ണനേ
തൊഴാന്‍ മര്‍ത്യന്‍ മറന്നുപോയി…
ഇന്നിന്‍റെ വിഷുപ്പുലരിയില്‍
ഇന്നലകളെയോര്‍ത്തുവിഷുപക്ഷി
മൂകമായിതേങ്ങുമാവാം….?