വെയിലിന്റെ റിലീസ് മാറ്റി വച്ചു

 

ഷെയ്ൻ നി​ഗമിനെ നായകനാക്കി നവാഗതനായ ശരത് സംവിധാനം ചെയ്ത വെയിലിന്റെ റിലീസ് മാറ്റി വച്ചു. രൂക്ഷമായ കോവിഡ് വ്യാപനം കണക്കിലെടുത്താണ് ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചത്. ജനുവരി 28 നാണ് ചിത്രം റിലീസ് തീരുമാനിച്ചിരുന്നത്.

“തീയേറ്റർ ഉടമകളുടെ അഭ്യർഥന പരി​​ഗണിച്ചും, കോടിക്കണക്കിന് സിനിമാപ്രേമികളുടെ വിലപ്പെട്ട ആരോ​ഗ്യം കണക്കിലെടുത്തും ഞങ്ങൾ വെയിൽ എന്ന സിനിമയുടെ റിലീസ് മാറ്റിവയ്ക്കുകയാണ്. നിങ്ങളുടെ അടുത്തുള്ള എല്ലാ തീയേറ്ററുകളിലും വെയിൽ എത്രയും വേ​ഗം ഉയരുകയും തിളങ്ങുകയും ചെയ്യു”മെന്ന് ചിത്രത്തിന്റെ നിർമാതാക്കളായ ​ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ് വ്യക്തമാക്കി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here