ജീവിതത്തില്‍
ഒരിക്കല്‍ മാത്രം കണ്ടു മുട്ടുന്ന
ഒട്ടനവധി പേരുണ്ട്
ഹോട്ടലില്‍ വച്ച്
ടൗണില്‍ വച്ച്
മാളില്‍ വച്ച്
തീയേറ്ററില്‍ വച്ച്
ബസില്‍ വച്ച്
ട്രയിനില്‍ വച്ച് അങ്ങനെയങ്ങനെ
കല്യാണങ്ങളില്‍ വച്ചു വരെ….
പന്നീടൊരിക്കലും
കണ്ടുമുട്ടാനിടവരാത്ത നിരവധി പേര്‍
എന്നിട്ടും
അവരില്‍ പലരേയും നാം വെറുപ്പിക്കുന്നു
നോട്ടം കൊണ്ട്
ഭാവം കൊണ്ട്
മിണ്ടാതെ, പറയാതെ….