ഈ വര്‍ഷത്തെ വെണ്‍മണി സ്മാരക പുരസ്‌കാരത്തിന് എഴുത്തുകാരി അനുജ അകത്തൂട്ടിന്റെ ‘അമ്മ ഉറങ്ങുന്നില്ല’ എന്ന കവിതാസമാഹാരം അര്‍ഹമായി. മെയ് 11-നു ശ്രീമൂലനഗരം വാര്യാട്ടുപുരത്തെ വെണ്‍മണി തറവാട്ടില്‍ നടക്കുന്ന വെണ്‍മണി സാഹിത്യോത്സവത്തില്‍ വി.വി വിഷ്ണു നമ്പൂതിരിപ്പാട് അവാര്‍ഡ് സമര്‍പ്പിക്കും.
തിരൂര്‍ തുഞ്ചന്‍ സ്മാരകസമിതിയുടെ പുരസ്‌കാരം, വൈലോപ്പിള്ളി അവാര്‍ഡ്, വി.ടി കുമാരന്‍ മാസ്റ്റര്‍ സ്മാരക കവിതാ പുരസ്‌കാരം, ഡോ.അയ്യപ്പപ്പണിക്കര്‍ സ്മാരക കവിതാ പുരസ്‌കാരം, അറ്റ്‌ലസ് കൈരളി കവിതാപുരസ്‌കാരം, ബിനോയി ചാത്തുരുത്തി സ്മാരക ക്യാമ്പസ് കവിതാപുരസ്‌കാരം, അങ്കണം പുരസ്‌കാരം, ഒ.എന്‍.വി യുവസാഹിത്യ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പൊതുവാക്യസമ്മേളനം, അരോമയുടെ വസ്ത്രങ്ങള്‍ എന്നിവയാണ് കഥാസമാഹാരങ്ങള്‍ .