വെള്ളരിപ്പാടം

03090_10809

ലാഭനഷ്ടങ്ങളുടെ അളവുകോലുകളില്‍ അളക്കുന്ന സമകാലിക ജീവിതത്തെ അപേക്ഷിച്ച് ഗ്രാമീണ നന്മകളെ കേന്ദ്രീകരിക്കുന്ന കഥകളാണ് വെള്ളരിപ്പാടം എന്ന ചെറുകഥാ സമാഹരത്തിലൂടെ പി.വി.ഷാജികുമാര്‍ പറഞ്ഞത്. 2009ലെ ഇന്ത്യാ ടുഡേ സര്‍വ്വേയില്‍ മികച്ച പത്ത് പുസ്തകങ്ങളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട ഈ കൃതിയിലൂടെ കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപ്രതിഭാ പുരസ്‌കാരം ഷാജികുമാറിനെ തേടിയെത്തിയിരുന്നു.

ആധുനികതയുടെ നാട്യങ്ങളില്ലാതെ ലാളിത്യമാര്‍ന്ന ഭാഷയില്‍ രചിക്കപ്പെട്ട പതിമൂന്ന് കഥകളാണ് വെള്ളരിപ്പാടത്തില്‍ ഉള്ളത്. നാഗരിക ജീവിതത്തിന്റെയും മനുഷ്യന്റെയും കാപട്യങ്ങളെ തുറന്നുകാട്ടുന്നവയാണ് ഇവയോരോന്നും. സമാഹാരത്തിന് അനുബന്ധമായി ഉ.സാ.ഘ എന്നപേരില്‍ വിജു.വി.വിയുടെ പഠനവും ചേര്‍ത്തിട്ടുണ്ട്. ‘ജീവിതം നേരേയാക്കുന്ന ഒരു വെളിച്ചം’ കഥകളില്‍ ഷാജികുമാര്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് വിജു നിരീക്ഷിക്കുന്നു. വിദേശ എഴുത്തിന്റെ കേരളീയ പതിപ്പുകള്‍ ഇറക്കിയിരുന്ന സാഹിത്യശീലത്തിന് കടപ്പാട് അറിയിക്കാത്ത സമാഹാരമാണിതെന്ന് വിജു പഠനത്തില്‍ നിരീക്ഷിക്കുന്നു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here