അന്നൊരു ഞായറാഴ്ചയായിരുന്നു പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം പത്ര പാരായണം ഉച്ച തിരിഞ്ഞ് സമയം കൊല്ലാന്‍ എന്താണു വഴി നല്ല സിനിമകള്‍ ഒന്നും റിലീസായിട്ടില്ല. ഭാര്യക്കാണെങ്കില്‍ വൈകുന്നേരം ഡാന്‍സ് ക്ലാസുണ്ട്. അപ്പോഴാണ് പത്രത്തിലെ തൃശൂര്‍ പൂരം എക്സ്ബിഷന്‍ പരസ്യം കാണുന്നത് അങ്ങോട്ട് പോകാന്‍ തീരുമാനിച്ചു.
തേക്കിന്‍ കാട് മൈതാനത്തെ വിശാലമായ എക്സ്ബിഷന്‍ ഗ്രൗണ്ട്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ഗൃഹോപകരണങ്ങള്‍, ഭഷ്യവസ്തുക്കള്‍ തുടങ്ങി നിരവധി സ്റ്റാളുകള്‍. ഗവണ്മെന്റ് ഡിപ്പാര്ട്ടുമെന്റുകളുടെ സ്റ്റാളുകളും ഉണ്ട്. അവയിലൊന്ന് ലഹരി പദാര്ത്ഥ ബോധവത്ക്കരണ ക്യാമ്പ് എക്സൈസ് വകുപ്പിനു പറയാനുള്ളതെന്താണെന്നു മനസിലാക്കാം എന്നു കരുതി അല്പ്പസമയം അവിടെ ചെലവഴിക്കാമെന്നു വച്ചു.
മദ്യപിച്ച് വാഹനമോടിക്കരുത്, കഞ്ചാവ്, പാന്‍മസാല, മയക്കു മരുന്നുകള്‍ തുടങ്ങിയവയില്‍ ചെറൂപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വാധീനം മറ്റും വിശദമായി ചിത്രീകരിച്ചിരിക്കുന്നത് ആസ്വദിച്ചു കൊണ്ടൂ നില്ക്കുമ്പോഴാണ് ഉള്ളില്‍ നിന്നും ഒരു പൊട്ടിച്ചിരി പളുങ്കുമണികള്‍ ചിതറിയ പോലെ ഒരു പെണ്കുട്ടി അവളുടെ സുഹൃത്തിനോട് എന്തോ തമാശ പറഞ്ഞ് പുറത്തു വന്നു. അവിടെ പെട്ടന്ന് ഒരു ഊര്‍ജ്ജപ്രവാഹം അനുഭവപ്പെട്ടു. അവള്‍ക്കു ചുറ്റും എന്തോ വെളിച്ചം വിതറുന്നപ്പോലെ
അവള്‍ എന്നെ സൂക്ഷിച്ചു നോക്കി.
”സാറിനു എന്നെ മനസിലായില്ലേ?”
എന്റെ ഓര്‍മ്മകളില്‍ അവളുടെ മുഖം പരതി നോക്കി.
”രണ്ടു വര്‍ഷം മുന്‍പ് വിമലാ കോളേജില്‍ സാറന്മാരുടെ ഒരു ക്വിസ് മത്സരം ഓര്‍മ്മയുണ്ടോ? സാറിനായിരുന്നു പ്രൈസ് ഞാനായിരുന്നു അവതാരിക”
”ഓ ..ഓ.. പിടി കിട്ടി നിര്‍മ്മല കുട്ടി ഇവിടെ?”
”എം എസ് സി കഴിഞ്ഞ് പല ജോലിക്കും ശ്രമിച്ചിട്ടും കിട്ടിയില്ല ഇത് ഒരു താത്ക്കാലിക ജോലി പൂരക്കാലത്ത് എക്സ്ബിഷന്‍ ഹാളുകളില്‍ ഏജന്‍സി വഴി നിയമനം. സാറിപ്പോള്?”
”ഞാനിപ്പോഴും കേരളവര്‍മ്മയില്‍ തന്നെ പ്രൊഫസറായി പ്രമോഷന്‍ കിട്ടി”
ആ പഴയ മത്സരം വീണ്ടും ഓര്‍മ്മയില്‍ തെളിഞ്ഞു. വിമല കോളേജിന്റെ വാര്‍ഷികകദിനാഘോഷങ്ങള്‍ ഓരോ സെക്ഷനും അവരവരുടെ മത്സരങ്ങല് ഒരുക്കിയിട്ടുണ്ട്. കെമിസ്ട്രി വിഭാഗത്തില്‍ സാറന്മാരുടെ ക്വിസ് പല കുസൃതി ചോദ്യങ്ങളുമായി അവതാരിക നിര്‍മ്മല.
അവളുടെ പുഞ്ചിരിക്കുന്ന മുഖവും കുസൃതി തുളുമ്പുന്ന നോട്ടങ്ങളും ഇടക്കിടയ്ക്കു പളുങ്കുമണികള്‍ ചിതറുന്ന പൊട്ടിച്ചിരിയും ഒരു ചിത്ര ശലഭത്തെപ്പോലെ ഒഴുകി നടക്കുന്ന അവളുടെ രൂപം മനസില്‍ പതിഞ്ഞു.
ക്വിസ് മത്സരത്തിലെ അവസാന ചോദ്യം.
സമയം രാത്രി പത്തു മണി നിങ്ങളുടെ മുറിയില്‍ നിങ്ങള്‍ തനിച്ചു ടി വി കണ്ടു കൊണ്ടിരിക്കുന്നു ആ സമയത്ത് പൂര്‍ണ്ണ നഗ്നയായ ഒരു പെണ്‍കുട്ടി വാതില്‍ തള്ളിത്തുറന്ന് നിങ്ങളുടെ മുന്നില്‍ വരികയാണ്. നിങ്ങള് എന്തു ചെയ്യും? പലരും പല മറുപടികള്‍ പറഞ്ഞു അവളോടു കടന്നു പോകാന്‍ പറയും അല്ലെങ്കില്‍ അവളോട് വാതിലടച്ച് അകത്ത് വരാന്‍ പറയും എന്നിങ്ങനെ പക്ഷെ ഞാന്‍ പറഞ്ഞു അവളെ രണ്ടു കൈകൊണ്ട് പൊക്കിയെടുത്ത് കവിളില്‍ തുരുതുരാ ഉമ്മ വയ്ക്കും ഉത്തരം കേട്ട് എല്ലാവരും ഞെട്ടി. ഞാന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു ആ പെണ്കുട്ടി എനിക്കൊരു കൊച്ചുമകളുണ്ടെങ്കില്‍ അവള്‍ ആകാനേ തരമൊള്ളു മറ്റാരും ആ സമയത്ത് എന്റെ റൂമില്‍ വരില്ല.
എല്ലാവരും എഴുന്നേറ്റു നിന്ന് സുദീര്‍ഘമായ കരഘോഷം. സമ്മാനം പ്രിന്‍സിപ്പാളില്‍ നിന്നു ഏറ്റുവാങ്ങുമ്പോള്‍ നിര്‍മ്മലയുടെ കണ്ണുകളില്‍ എന്തെന്നില്ലാത്ത തിളക്കം. ഒരു ആരാധനാഭാവം ചോദിച്ചു
”ഏതാണ് സബ്ജക്റ്റ്?”
”കെമിസ്ട്രി”
”ഞാനും കെമിസ്ട്രിയാണല്ലോ”
”എം എസ് സി ഫൈനല്‍ ഇയര്‍ വളരെ ടഫ് സബ്ജക്ട് ഒരു പാട് സംശയങ്ങളുണ്ട് സാറിനു സഹായിക്കാമോ?”
”ഓ അതിനെന്താ ഞാന്‍ കോളേജ് ലൈനില്‍ തന്നെയാണ് താമസിക്കുന്നത് വൈകുന്നേരമോ ഞായറാഴ്ചയോ വരാം”
”ശരി ഞായറാഴ്ച വരാം”
അടുത്ത ഞായറാഴ്ച രാവിലെ നിര്‍മ്മല വീട്ടില്‍ വന്നു. കുളിച്ചു വിടര്‍ത്തിയിട്ട മുടിയില്‍ ചെമ്പകപ്പൂ നെറ്റിയില്‍ ചന്ദനക്കുറി ഒരു ശാലീന രൂപം ഗേറ്റ് തുടന്ന ഉടനെ പറഞ്ഞു.
”വരൂ നിര്‍മ്മലേ വരൂ”
ഈ സമയത്ത് അകത്തു നിന്നും തന്റെ ഭാര്യയും യു കെ ജി യില്‍ പഠിക്കുന്ന മകളും വന്നു. മകള്‍ നിര്‍മ്മലയുടെ സാരിയില്‍ പിടിച്ചു വലിക്കാന്‍ തുടങ്ങി.
”ആന്റി ഒരു പാട്ട് പാടാമോ?”
” ലത മോളേ ആന്റിയെ വിടു മോളുടെ കയ്യിലെ അഴുക്ക് ആന്റിയുടെ സാരിയില്‍ ആകണ്ട്”
താന്‍ വിവാഹിതാണെന്നും കുടുംബ സമേതമാണ് താമസിക്കുന്നതെന്നും നിര്‍മ്മലയോട് പറഞ്ഞിട്ടില്ലായിരുന്നു.
അവളുടെ മുഖഭാവം ശ്രദ്ധിച്ചു. പെട്ടന്ന് ഒരു കാര്‍മേഘം വന്ന് മൂടിയതുപോലെ ആള്‍ വളരെ അസ്വസ്ഥയായി അനുഭവപ്പെട്ടു. ചിരി മാഞ്ഞു ഇടറിയ ശബ്ദത്തില്‍ ഞാന്‍ പിന്നെ വരാമെന്നു പറഞ്ഞ് ഇറങ്ങി നടന്നു അതിനു ശേഷം ഇന്നാണു കാണുന്നത്.
”നിര്‍മ്മലേ ഞാന്‍ അറിയാന്‍ വേണ്ടി ചോദിക്കുകയാണ് ഇവിടുത്തെ ജോലിയില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടാകാറുണ്ടോ?”
ആ ചിലപ്പോള്‍ ചില വായി നോക്കികള്‍ പെണ്ണൂങ്ങള്‍ തനിച്ചല്ലേ എന്നു കരുതി ചില അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കും അവയെല്ലാം ധൈര്യത്തോടെ നേരിടണം. പിന്നെ കരാട്ടെ പോലുള്ള കായിക വിദ്യകള്‍ അത്യാവശ്യത്തിനു പ്രാക്ടീസ് ചെയ്തിട്ടുണ്ട്. കുരുമുളകു പെന്‍ കയ്യില്‍ കരുതാറുണ്ട്”
”എന്തെങ്കിലും രസകരമായ അനുഭവം ഉണ്ടായിട്ടുണ്ടോ?”
”ഉണ്ട് സാറേ കഴിഞ്ഞ വര്‍ഷം ഞാന്‍ കാന്‍സര്‍ ബോധവത്ക്കര ക്യാമ്പിലായിരുന്നു. ഒരു ദിവസം ഒരു സുമുഖനായ ചെറുപ്പക്കാരന്‍ കയറി വന്ന് ചിത്രങ്ങളെല്ലാം നോക്കിയശേഷം ചോദിച്ചു
”ഈ ബ്രസ്റ്റ് കാന്‍സര്‍ എന്നു പറഞ്ഞാ എന്താണ് വിശദീകരിക്കാമോ?”
”അത് ബ്രസ്റ്റില്‍ ഉണ്ടാകുന്ന കാന്‍സര്‍ ഒരു മുഴ പോലെ ആദ്യം പ്രത്യക്ഷപ്പെടും ക്രമേണ വലുതാകും പക്ഷെ പല സ്ത്രീകളും അത് ഡൊക്ടറെ കാണീക്കാന്‍ മടി കാണിക്കും പിന്നീട് അവസാന സ്റ്റേജില്‍ എത്തുമ്പോഴേക്കും ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കും അതുകൊണ്ട് തുടക്കത്തിലേ ശ്രദ്ധിക്കണം”
അപ്പോള്‍ അയാള്‍ ചുറ്റുമൊന്ന് കണ്ണോടിച്ച ശേഷം പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു
”പക്ഷെ താങ്കളേപ്പോലെ കരിങ്കല്പ്രതിമ കണക്ക് ഉറച്ച അവയവങ്ങള്‍ ഉള്ളവര്‍ക്ക് ബ്രസ്റ്റ് കാന്‍സര്‍ വരാന്‍ ചാന്‍സ് കുറവാണല്ലോ ?”
ഒരു കള്ളച്ചിരിയോടെ അയാള്‍ എന്റെ മാറിടത്തിലേക്കു തുറിച്ചു നോക്കി.
എനിക്ക് ദേഷ്യം വന്നു മുഖം ചുവന്നു.
”തനിക്കു നാണമില്ലേടോ അമ്മയും പെങ്ങളുമില്ലേ അവരോടു പോയി ചോദിക്ക് എന്റെടുത്ത് വേഷം കെട്ട് എടുത്താലുണ്ടല്ലോ ഞാന്‍ ഈയിടെ ഒരു സ്വാമിയുടെ എന്തോ മുറിച്ചെടുത്തതു മാതിരി തന്റെയും മുറിച്ചെടുക്കും കാണണോ?”
വേഗത്തില്‍ ഉള്ളില്‍ പോയി കത്രികയുമായി പുറത്തു വന്നു. അ സമയത്തിനുള്ളില്‍ അയാള്‍ പുറത്തു കടന്ന് അപ്രത്യക്ഷനായിരുന്നു. അയാളുടെ പൊടി പോലും അവിടെയെങ്ങും കണ്ടില്ല.
”പിന്നീട് അയാളെപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?”
”ഓ കണ്ടു ഇപ്പോള്‍ അയാളെന്റെ ഭര്‍ത്താവാണ്”
”ഏ” ഞാന്‍ ആശ്ചര്യത്തോടെ അവളെ നോക്കി.
”ഇതങ്ങെനെ സംഭവിച്ചു?”
അവള്‍ തുടര്‍ന്നു
ഒരാഴ്ചക്കു ശേഷം അയാള്‍ മാന്യമായി വസ്ത്രം ധരിച്ച് സ്കൂട്ടറില്‍ വീടന്വേഷിച്ച് കണ്ടു പിടിച്ച് വീട്ടില്‍ വന്നു. കണ്ട ഉടനെ,
എന്റെ പേര് മോഹന്‍ ഇവിടെ എഞ്ചിനീയറിംഗ് കോളേജില് ലക്ചററാണ് അന്നു ഞാനങ്ങനെ ഒരു കുസൃതി ചോദ്യം ചോദിച്ചതിനു ക്ഷമിക്കണം. തന്റെ ത്ന്റേടവും സാമര്‍ത്ഥ്യവും എനിക്കിഷ്ടപ്പെട്ടു തനിക്കും തന്റെ അച്ഛനമ്മമാര്‍ക്കും ഇഷ്ടമാണെങ്കില്‍ ഞാന്‍ തന്നെ എന്റെ ജീവിത സഖിയാക്കാന്‍ ആഗ്രഹിക്കുന്നു. എന്തു പറയുന്നു? എനിക്കു പെട്ടന്ന് നാണമായി ഞാനകത്തേക്കോടി.
പിന്നീട് അച്ഛനുമമ്മയും അയാളുമായി സംസാരിച്ചു ഒരു മാസത്തിനുള്ളില്‍ വിവാഹവും നടന്നു.
നിര്‍മ്മലയുടെ കഥ കേട്ട് കോരിത്തരിച്ചു പോയി. സ്റ്റാളില്‍ നിന്നും പുറത്തു വന്നപ്പോള്‍ പിറകില്‍ നിന്നും അവളുടെ പൊട്ടിച്ചിരി ശബ്ദം കേട്ടു. ചുറ്റും തിരക്കു കൂടി തുടങ്ങി. പതുക്കെ സ്റ്റാളുകള്‍ വിട്ട് വീട്ടിലേക്കു തിരിച്ചു.
കടപ്പാട് – സായാഹ്നകൈരളി
വേണുഗോപാല്‍ സി കെ