ബസുമതി അരി – കാല്‍ കിലോ
ഗ്രീന്‍പീസ് – ഇരുപത് ഗ്രാം കുതിര്‍ത്തത്
കാരറ്റ് – ഒരെണ്ണം
ചെറുപയര്‍ പരിപ്പ് – ഇരുപത് ഗ്രാം
ഉരുളക്കിഴങ്ങ് – ഒരെണ്ണം
സവാള – ഒരെണ്ണം
ജീരകം – ഒരു നുള്ള്
വെളുത്തുള്ളി – മൂന്ന് അല്ലി അരിഞ്ഞത്
ബീന്‍സ് – രണ്ടെണ്ണം
കശുവണ്ടി – അഞ്ചെണ്ണം മുഴുവനോടെ
കോളീഫ്ലവര്‍ – അഞ്ച് അല്ലി
ഡാല്‍ഡ അല്ലെങ്കില്‍ ഏതെങ്കിലും വെജിറ്റബിള്‍ ഓയില്‍, കറിവേപ്പില,മല്ലിയില, ഉപ്പ് – ആവശ്യത്തിന്
പച്ചരി നന്നായി കഴുകിയെടുക്കണം. കാരറ്റ്, ഉരുളക്കിഴങ്ങ്, സവാള ഇവ അരിഞ്ഞെടുക്കണം. ഡാല്‍ഡ അല്ലെങ്കില്‍ എണ്ണ ഒരു കുക്കറിലോ കനമുള്ള പാത്രത്തിലോ ചൂടാക്കണം – ഇതിലേക്ക് ജീരകം ചേര്‍ത്ത് പൊട്ടിക്കണം. കൂടെ കറി വേപ്പില ചേര്‍ക്കുക. ഇതിലേക്ക് ചെറുപയര്‍ പരിപ്പ്,ഗ്രീന്‍ പീസ് ഇവ ചേര്‍ത്ത് നന്നായി വഴറ്റണം. പിന്നീട് കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, കോളിഫ്ലവര്‍ സവാള, വെളുത്തുള്ളി ഇവ ചേര്‍ത്ത് വഴറ്റണം. ഇതിലേക്ക് അരി ചേര്‍ക്കണം. ഒന്നു കൂടി വഴറ്റി ഉപ്പ് ഇവ ചേര്‍ത്ത്, അരിയുടെ മുകളില്‍ നില്‍ക്കാന്‍ പാകത്തില്‍ വെള്ളം ചേര്‍ത്ത് കുക്കറില്‍ ആണെങ്കില്‍ മൂന്നു വിസില്‍ വരുന്നതുവരെയും, പാത്രത്തില്‍ ആണെങ്കില്‍ ചെറുതീയില്‍ വള്ളം വറ്റി വരുന്നതുവരെയും വേവിക്കണം . ഇത് ആവശ്യത്തിനു മല്ലിയില,കശുവണ്ടി വറുത്തത് ഇവ തൂവി ഉപയോഗിക്കാം