മലയാള കവിതയിൽ സ്വന്തമായി ഒരു ശൈലി തേടിയ എഴുത്തുകാരനാണ് വീരാൻകുട്ടി ഇസ്ലാം മതത്തിന്റെ അടിത്തട്ടിലെ സൂഫി പാരമ്പര്യം ആവോളം ആ കവിതയെ സ്വാധീനിച്ചിട്ടുണ്ട് അതേ സമയം സമകാലികമായ ഒരു ജാഗ്രത കവിതയിൽ നിലനിർത്താനും അദ്ദേഹത്തിനായി. അനാവശ്യമായ യന്ത്രികത കുത്തിനിറച്ച തന്റെ സമകാലികരായ കവികളിൽ നിന്നും അകന്ന് വൈകാരികതക്ക് പ്രാധാന്യം നൽകുന്ന കവിതകളായിരുന്നു വീരാൻകുട്ടി കൂടുതലും എഴുതിയത്
“കവിത അതെഴുതുന്ന ആളിന്റെ ജൈവസ്വരൂപമായി പിണഞ്ഞു കിടക്കുന്നതിനാല്‍ പുറമേ എത്ര വ്യത്യസ്തമാകാന്‍ ശ്രമിച്ചാലും അകമേ ഒരേ കവിതയുടെ തുടര്‍ച്ചതന്നെയാവും അവ. എങ്കിലും ഒരേ മട്ട് മുഷിയാന്‍ തുടങ്ങുമ്പോഴുള്ള ചില പുതുക്കലുകള്‍ എന്റെയും സ്വപ്‌നമാണ്. ചെറു കവിതാരൂപത്തിലേക്കുള്ള മാറ്റമെല്ലാം ഒരു ശ്രമത്തിന്റെ ഫലമായി സംഭവിച്ചത്. അതിന്റെ വിജയ പരാജയങ്ങള്‍ വായനക്കാര്‍ നിശ്ചയിക്കട്ടെ” എന്നാണ് തന്റെ കവിതകളെക്കുറിച്ച് വീരാന്‍ കുട്ടി പറയുന്നത്.
2013 ഡിസംബറില്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ മൂന്നാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിയുള്ളത്. ഡോ പ്രദീപന്‍ പാമ്പിരിക്കുന്ന് തയ്യാറാക്കിയ “മണ്ണുകൊണ്ട് ആകാശത്തിലെഴുതിയ ജീവിതങ്ങള്‍” എന്ന ആമുഖപഠനവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അധ്യാപകനും സാഹിത്യകാരനുമായ വീരാന്‍കുട്ടി കോഴിക്കോടാണ് ജനിച്ചത്. ജലഭൂപടം, മാന്ത്രികന്‍, ഓട്ടോഗ്രാഫ്, തൊട്ടുതൊട്ടു നടക്കുമ്പോള്‍, മണ്‍വീറ്, ഓള്‍വെയ്‌സ് ഇന്‍ ബ്ലൂം തുടങ്ങിയവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. ഉണ്ടനും നൂലനും, നാലുമണിപ്പൂവ്, കുഞ്ഞന്‍പുലി കുഞ്ഞന്‍മുയലായ കഥ എന്നീ ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ കവിതകള്‍ ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മറാഠി ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കവിത സ്വാഭാവികമായി വായനക്കാരനെ സ്വാധീനിക്കുകയാണിവിടെ, ഭാഷയുടെ തെളിമയും ഈ കവിതകളുടെ എടുത്തു പറയേണ്ട പ്രത്യേകതയാണ്. റൂമിൽ നിന്ന് തുടങ്ങിയ ആധ്യാത്മികതയുടെ ഒരു വഴി വീരാൻ കുട്ടിയുടെ കവിതകളുടെയും അന്തർധാരയാണ്. അനാവശ്യമായ അലങ്കാരങ്ങളോ എടുത്തുകെട്ടലുകളോ ആവശ്യമില്ല അവക്ക് , പ്രകൃതിയും മനുഷ്യനും ദൈവവും എല്ലാം ഇവിടെ കവിതയിൽ സമാധാനത്തോടെ സ്നേഹത്തോടെ കഴിയുന്നു. ദുരന്തങ്ങളുടെ കാലഘട്ടത്തിൽ കവിതയുടെ നിയോഗവും അതുതന്നെയാണല്ലോ