‘വഴിയെ’ സിനിമ

ന്യൂജേഴ്‌സി: തരിയോട് എന്ന ഡോക്യൂമെന്ററിയ്ക്ക് ശേഷം നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന സിനിമയായ വഴിയെയുടെ ആദ്യ ഷെഡ്യൂളിന് പൂജയോടെ തുടക്കം. കാസര്‍ഗോഡ് ജില്ലയിലെ ചിറ്റാരിക്കാലില്‍ തിങ്കളാഴ്ച്ച രാവിലെ 10 മണിക്കായിരുന്നു പൂജ നടത്തിയത്. ഹോളിവുഡ് സംഗീത സംവിധായകനായ ഇവാന്‍ ഇവാന്‍സ് സംഗീതം കൈകാര്യം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടജ് സിനിമ കൂടിയാണ്. എണ്‍പതിലധികം ഹോളിവുഡ് സിനിമകള്‍ക്ക് സംഗീതമൊരുക്കിയ ഇദ്ദേഹം ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമയുടെ ഭാഗമാകുന്നത്.
പുതുമുഖങ്ങളായ ജെഫിന്‍ ജോസഫ്, അശ്വതി അനില്‍ കുമാര്‍, വരുണ്‍ രവീന്ദ്രന്‍, അഥീന, ജോജി ടോമി, ശ്യാം സലാഷ്, രാജന്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. കൊവിഡ്19ന്റെ സാഹചര്യത്തില്‍ ചുരുങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് ചിത്രീകരിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. സിനിമയുടെ അനൗണ്‍സ്‌മെന്റ് വിഡിയോയും ടൈറ്റില്‍ പോസ്റ്ററും തിരുവോണ ദിനത്തില്‍ സംവിധായകന്‍ പുറത്തുവിട്ടിരുന്നു.
വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യയാണ് ഈ പരീക്ഷണ ചിത്രം നിര്‍മ്മിക്കുന്നത്. കൊന്നക്കാട്, അരിയിരിത്തി, ബഡൂര്‍, കാനംവയല്‍, പുളിങ്ങോം, ചെറുപുഴ കൂടാതെ ചില കാസര്‍ഗോഡ് കര്‍ണ്ണാടക ബോര്‍ഡറുകളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെഫിന്‍ ജോസഫ്, ഛായാഗ്രഹണം: മിഥുന്‍ ഇരവില്‍, ഷോബിന്‍ ഫ്രാന്‍സിസ്, കിരണ്‍ കാന്പ്രത്ത്. കലാ സംവിധാനം: അരുണ്‍ കുമാര്‍ പനയാല്‍, എഡിറ്റിംഗ്, സൗണ്ട് ഡിസൈന്‍: നിര്‍മല്‍ ബേബി വര്‍ഗീസ്, പ്രൊജക്റ്റ് ഡിസൈനര്‍: ജീസ് ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളേര്‍സ്: സഞ്ജയ് തോമസ് ചൊവ്വാറ്റുകുന്നേല്‍, നിബിന്‍ സ്റ്റാനി, അലന്‍ ജിജി, അസോസിയേറ്റ് ഡയറക്ടര്‍സ്: അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. വാര്‍ത്താ വിതരണം: വി. നിഷാദ്. ട്രാന്‍സ്ലേഷന്‍, സബ്‌ടൈറ്റില്‍സ്: അഥീന, ശ്രീന്‍ഷ രാമകൃഷ്ണന്‍. സ്റ്റില്‍സ്: എം. ഇ. ഫോട്ടോഗ്രാഫി, ടൈറ്റില്‍ ഡിസൈന്‍: അമലു.
തന്റെ തന്നെ ‘തരിയോട്’ എന്ന ഡോക്യൂമെന്ററി ചിത്രത്തിന്റെ സിനിമാറ്റിക് റീമേക്കായ “തരിയോട്: ദി ലോസ്റ്റ് സിറ്റി’ എന്ന വരാനിരിക്കുന്ന ബിഗ് ബജറ്റ് സിനിമയുടെ സംവിധായകന്‍ കൂടിയാണ് നിര്‍മല്‍. ഇതിഹാസ താരം റോജര്‍ വാര്‍ഡ് കൂടാതെ മറ്റ് പല ഹോളിവുഡില്‍ നിന്നടക്കമുള്ള താരങ്ങളും ഭാഗമാകുന്ന ചരിത്ര സിനിമയായാണ് ‘തരിയോട്: ദി ലോസ്റ്റ് സിറ്റി’ ഒരുങ്ങുന്നത്.
Announcement video: https://youtu.be/Hur-o8T0AYM

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here