ഇരട്ടവരയിട്ടതാളിലാണ് എഴുതിത്തുടങ്ങിയത്
കടലലകളെക്കുറിച്ചോ മഴച്ചാറലുകളെക്കുറിച്ചോ…
ഏകാന്തതയോടു ചേര്‍ന്നിരുന്ന്
സംസാരിയ്ക്കണമെന്നുതോന്നി,
കടല്‍… തിര.. കാറ്റ്.. വെയില്‍..
മരത്തണലിലെയോ മരുഭൂമിയിലേയോ
ഒറ്റയടിപ്പാത..
നൂറ്റാണ്ടുകളിലുറങ്ങുന്ന ഭയം….
എല്ലാം കരുതിവെച്ചു….
ഓര്‍മ്മകള്‍ ചിതറിവീണത് അവിടെവെച്ചാണ്….
ഉണരുമ്പോള്‍ …
ഉണരുമ്പോള്‍ …
ഉടലാകെ….