മൊബൈലിലേക്കും,ടാബിലേക്കുമെല്ലാം ഇന്നത്തെ കാലത്ത് വായന ചേക്കേറുമ്പോൾ പുസ്തകങ്ങളെ പ്രണയിക്കുന്നവർക്കായി ഡൽഹി മെട്രോയിൽ സൗജന്യ പുസ്തകങ്ങൾ
ഡൽഹിയിൽ താമസമാക്കിയ ദമ്പതികളാണ് ഇത്തരമൊരു ചിന്തയുമായി മുന്നോട്ടു വന്നത് .ഡൽഹി മെട്രോയിൽ പുസ്തകങ്ങൾ ഒളിപ്പിച്ച ശേഷം അതിലേക്കു എത്താനുള്ള സൂചനകൾ ഇവർ സോഷ്യൽ പ്ലാറ്റുഫോമുകളിൽ നൽകുന്നു, ഈ സൂചനകൾ വെച്ച് പുസ്തകങ്ങൾ കണ്ടുപിടിക്കുന്നവർ അവ വീട്ടിൽ കൊണ്ടുപോയി വായിച്ചതിനു ശേഷം മറ്റൊരാൾക്കായി മെട്രോയിൽ തന്നെ തിരികെ നൽകുന്നു
ശർമ്മ ദമ്പതികളുടെ അഭിപ്രായത്തിൽ ആളുകളെ കൂടുതൽ വായിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് ഇത്തരമൊരു ശ്രമത്തിന്റെ ഉദ്ദേശം. ഒരു മാസം മുൻപ് ആരംഭിച്ച ഈ സംരംഭം ഇതിനകം തന്നെ നിരവധി ആളുകളെ ആകർഷിച്ചിരിക്കുന്നു
കൊച്ചി മെട്രോയിലും സമാനമായ രീതി പരീക്ഷിക്കാനും മലയാളികളായ ചില പുസ്തകപ്രേമികൾ ആലോചിക്കുന്നുണ്ട്.
Click this button or press Ctrl+G to toggle between Malayalam and English