എഴുതി തുടങ്ങിയ കാലം മുതൽ നിലനിൽക്കുന്ന ഭാഷയോടും രചന രീതിയോടും കലഹിച്ചുകൊണ്ട് എഴുതുന്ന ഒരാളാണ് പ്രിയ എ എസ്.
ആവർത്തനവിരസമായ കഥകൾ പറയാൻ അവർ താല്പര്യപ്പെടുന്നില്ല .ശാരീരികമായ പീഡകൾ നിറഞ്ഞ ജീവിതത്തെ സർഗാത്മകമായി ഉപയോഗപ്പെടുത്തുകയാണ് അവർ
വിജയമെന്നോ പരാജയമെന്നോ പറയാവുന്ന ദാമ്പത്യത്തിന്റെയോ പ്രണയത്തിന്റെയോ ഒടുവിലൊരു കണക്കെടുപ്പ് നടത്തിയാല്‍ കിട്ടുന്ന വിസ്മയിപ്പിക്കുന്ന ഉത്തരങ്ങള്‍ പോലെ ആറ് കഥകള്‍.