വയലാർ വയലാർ രാമവർമ്മ ട്രസ്റ്റ് സെക്രട്ടറി സി.വി. ത്രിവിക്രമൻ അന്തരിച്ചു

 

 

വയലാർ വയലാർ രാമവർമ്മ ട്രസ്റ്റ് സെക്രട്ടറി സി.വി ത്രിവിക്രമൻ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് പുലർച്ചെ 5.50ന് ആയിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് 7.30ന് തിരുവനന്തപുരം ശാന്തികാവടത്തിൽ നടക്കും.

1976ൽ ട്രസ്റ്റ് രൂപീകരിച്ച നാൾ മുതൽ 45 വർഷം തുടർച്ചയായി വയലാർ സ്‌മാരക ട്രസ്റ്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ച ആളാണ് ത്രിവിക്രമൻ. 2020ൽ ട്രസ്റ്റ് സെക്രട്ടറിയായി 44 വർഷം പൂർത്തിയാക്കിയ അദ്ദേഹത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആദരിച്ചിരുന്നു.

ഡോ കെ ലളിതയാണ് ഭാര്യ.ലക്ഷ്മി മനുകുമാരൻ , നടിയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ മാലാ പാർവതി എന്നിവർ മക്കളാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here