കവി വയലാർ രാമവർമ അനുസ്മരണത്തിന്റെ ഭാഗമായി കൊല്ലം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 14ന് രാവിലെ പത്തുമുതൽ ലൈബ്രറി സരസ്വതി ഹാളിൽ വയലാർ കവിതാലാപന മത്സരം സംഘടിപ്പിക്കുന്നു.
പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, കോളജ് വിഭാഗത്തിനും പുറമേ പൊതുജനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 14ന് രാവിലെ ഒന്പതിന് ലൈബ്രറിയിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഹോണററി സെക്രട്ടറി കെ.രവീന്ദ്രനാഥൻ നായർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04742748487 എന്ന നന്പരിൽ ബന്ധപ്പെടണം.
Home പുഴ മാഗസിന്