യുവകലാസാഹിതി വയലാർരാമവർമ്മ കവിതാ പുരസ്ക്കാരം ‘അഭിന്ന’ത്തിന്

 

അഞ്ചാമത് യുവകലാസാഹിതി വയലാർ രാമവർമ്മാ കവിതാ പുരസ്കാരം ദിവാകരൻ വിഷ്ണുമംഗലം രചിച്ച ” അഭിന്നം” എന്ന കവിതാ സമാഹാരത്തിന്. മലയാള കവിതയിൽ ഭാവുകത്വ പരിണാമങ്ങൾക്കതീതമായ കാവ്യസംസ്കാരം പുലർത്തുന്ന കവിതകളാണ് ” അഭിന്നം” എന്ന കവിതാ സമാഹാരത്തിലുള്ള തെന്ന് പുരസ്കാര സമിതി വിലയിരുത്തി. വയലാർ രാഘവപ്പറമ്പിൽ ചെയർമാൻ വയലാർ ശരശ്ചന്ദ്രവർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന പുരസ്കാര സമിതി യോഗത്തിൽ അംഗങ്ങളായ കവി ആലങ്കോട് ലീലാകൃഷ്ണൻ , ഇ.എം സതീശൻ, ഡോ.പ്രദീപ് കൂടയ്ക്കൽ, അസീഫ് റഹീം (കൺവീനർ) എന്നിവർ പങ്കെടുത്തു. പതിനായിരത്തി ഒരുനൂറ്റി പതിനൊന്നു രൂപയും (11,111/- രൂപ) പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിൽ 4 ന് 4 മണിക്ക് വയലാർ സ്മൃതി മണ്ഡപത്തിൽ ചന്ദ്രകളഭം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here