യുവകലാ സാഹിതിയുടെ 5-ാ മത് വയലാർ രാമവർമ്മ കവിതാ പുരസ്ക്കാരസമർപ്പണം മന്ത്രി പി പ്രസാദ് നിർവ്വഹിച്ചു. ചന്ദ്രകളത്തിൽ നടന്ന സമ്മേളനത്തിൽ പുരസ്ക്കാരജേതാവായ ദിവാകരൻ വിഷ്ണുമംഗലത്തിന് സംസ്ഥാന പ്രസിഡന്റ് ആലംകോട് ലീലാകൃഷ്ണൻ പുരസ്ക്കാരം നൽകി. നടൻ ജയൻ ഫലകവും സമ്മാനിച്ചു. കൂടാതെ ആലംകോട് ലീലാകൃഷ്ണൻ, വയലാർ ശരത്ചന്ദ്രവർമ്മ, ആലപ്പി ഋഷികേശ്, ടി ജെ ആഞ്ചലോസ് എന്നിവരെ ആദരിച്ചു.
ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ അധ്യക്ഷതവഹിച്ചു. എൻ എസ് ശിവപ്രസാദ് സ്വാഗതം പറഞ്ഞു. വയലാറിന്റെ പത്നി ഭാരതി തമ്പുരാട്ടി, ജില്ലാ സെക്രട്ടറി ആസിഫ് റഹിം, ജനറൽ സെക്രട്ടറി ഇ എം സതീശൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ജയൻ ചേർത്തല, ഡോ. പ്രദീപ് കൂടയ്ക്കൽ, പി കെ മേദിനി, എം സി സിദ്ധാർത്ഥൻ, വി മോഹൻദാസ്, ഗീതതുറവൂർ, പി ജ്യോതിസ്, എ ജി അശോകൻ എന്നിവർ പ്രസംഗിച്ചു.
Click this button or press Ctrl+G to toggle between Malayalam and English