ഉഷയും നിഷയും സ്കൂള്‍ വിദ്യാര്‍ത്ഥിനികളാണ്. ഉഷ ആറാം സ്റ്റാന്‍ഡേര്‍ഡിലും നിഷ നാലാം സ്റ്റാന്‍ഡേര്‍ഡിലണ് പഠിക്കുന്നത് . രാവിലെ അമ്മ സിമി മക്കളെ വിളീച്ചെഴുന്നേല്പ്പിച്ചു
‘ ഉഷേ എഴുന്നേല്‍ക്ക് സമയം ആറുമണിയായി നിഷേ എഴുന്നേല്‍ക്ക് നേരം വെളുത്തു’
മക്കള്‍ എഴുന്നേറ്റ് ദിനചര്യകള്‍ നടത്തി. കുളികഴിഞ്ഞ് വന്ന് ചായയും ദോശയും കഴിച്ചു സ്നാക്സും ചോറും പുസ്തകസഞ്ചിയുമെടുത്ത് സ്കൂള്‍ ബസ് വന്നപ്പോള്‍ കയറിപ്പോയി. ക്ലാസ്സില്‍ ചെന്നു പഠിച്ചു.
വൈകുന്നേരം വന്ന് ചപ്പാത്തിയും ചായയും കഴിച്ചു. ഉഷ ടി.വി ഓണ്‍ ചെയ്തു. നിഷയും ചെന്നിരുന്നു കണ്ടു. അടുക്കളയില്‍ പണി ചെയ്തിരുന്ന അമ്മ വിളിച്ചു പറഞ്ഞു.
‘ മക്കളേ ടി വി ഓഫ് ചെയ്തു ഹോം വര്‍ക്ക് ചെയ്യാനുള്ളത് ചെയ്തു വക്ക് എന്നിട്ട് വന്ന് അച്ചിങ്ങ തൊണ്ടു പൊളിച്ചു തന്നാല്‍ കറി വച്ചു തരാം”
” അമ്മേ കുറച്ചു നേരം ടി വി കണ്ടോട്ടേ അത് കഴിഞ്ഞ് ഹോംവര്‍ക്ക് ചെതോളാം ‘ ഉഷ പറഞ്ഞു.
‘എനിക്ക് ഹോംവര്‍ക്ക് ചെയ്യാനില്ല ഞാന്‍ ടി വി കാണട്ടെ അമ്മേ’ ? എന്നു പറഞ്ഞു കൊണ്ട് നിഷ ഉഷയുടെ കയ്യില്‍ നിന്ന് റിമോട്ട് വാങ്ങി ചാനല്‍ മാറ്റി.
‘ അതു മാറ്റല്ലേടി’ എന്നു പറഞ്ഞ് ഉഷ റിമോട്ട് വാങ്ങി അവള്‍ കണ്ടിരുന്ന പരിപാടി ഇട്ടു. അതു കൊള്ളില്ല എനിക്കു കാണണ്ട അത് മാറ്റ് എന്നു പറഞ്ഞ് നിഷ റിമോട്ട് വാങ്ങാന്‍ ചെന്നു. ഉഷ കൊടുത്തില്ല. നിഷയും ഉഷയും കൂടി റിമോട്ടിനു വേണ്ടു പിടിവലിയായി അടിപിടിയായി.
നിഷ ടി വി ഓഫ് ചെയ്തു. ഉഷ നിഷയുടെ തലക്ക് റിമോട്ട് കൊണ്ട് അടിച്ചു. നിഷ ഉഷയുടെ കൈക്ക് തട്ടി, റിമോട്ട് താഴെ വീണൂ പൊട്ടിപ്പോയി. നിഷ കരച്ചിലായി കരച്ചില്‍ കേട്ട് അമ്മ വന്ന് കാര്യം തിരക്കി മക്കള്‍ ഇരുവരും അവരവരുടെ ഭാഗം ന്യായീകരിച്ചു സംസാരിച്ചു.
എല്ലാ കാര്യങ്ങളും കേട്ടശേഷം അമ്മ ചോദിച്ചു ‘ മക്കളേ ടി വി ഓഫ് ചെയ്ത് പഠിക്കാന്‍ അമ്മ പറഞ്ഞതനുസരിക്കാതെ മക്കള്‍ ടി വി കണ്ടീരുന്നു തല്ലിട്ട് റിമോട്ട് ചീത്തയാക്കി കളഞ്ഞില്ലേ ? കുട്ടികളായാല്‍ അനുസരണ വേണം. വാശി പിടിച്ച് കോപിച്ച് തല്ലു കൂടരുത്. ദേഷ്യം വന്നാല്‍ എന്തും ചെയ്തു പോകും. ദേഷ്യം വന്നതു കൊണ്ടല്ലേ ചേച്ചി അനിയത്തിയെ റിമോട്ട് കൊണ്ട് തല്ലിയതു കാരണമല്ലോ അതു പൊട്ടി പോയത് ഇനി അച്ഛന്‍ വരുമ്പോള്‍ എന്തു പറയും?”
‘ ചേച്ചി എന്റെ തലക്കിട്ട് അടിച്ചിട്ടാണ് പൊട്ടിച്ചതെന്ന് ഞാന്‍ പറയും ‘ നിഷ പറഞ്ഞു.
‘ മക്കളേ ദേഷ്യം വന്നാല്‍ സംയമനം പാലിക്കണം ദേഷ്യത്തിന് അടിപ്പെടരുത് തെറ്റു ചെയ്തിട്ട് ദു:ഖിച്ചിട്ട് കാര്യമില്ല. ഏതായാലും സംഭവിക്കാനുള്ളത് സംഭവിച്ചു അനുഭവത്തില്‍ നിന്ന് നാം പാഠം പഠിച്ച് ഇനി ആവര്‍ത്തിക്കാതിരിക്കുക. ദേഷ്യം വന്നാല്‍ സ്വയം നിയന്ത്രിക്കണം നിങ്ങള്‍ രണ്ടു പേരും അച്ഛന്‍ വരുമ്പോള്‍ ഒന്നും പറയണ്ട ഞാന്‍ വേണ്ട രീതിയില്‍ പാഞ്ഞു കൊള്ളാം. ഇനി ഇതു പോലെ ഉണ്ടാകുകയില്ലെന്ന് എനിക്കു ഉറപ്പു തരണം ‘ അമ്മ പറഞ്ഞു.
മക്കള്‍ ഇരുവരും ഒരുമിച്ചു പറഞ്ഞു ‘ അമ്മേ ഇനി മേലില്‍ ഞങ്ങള്‍ ഇങ്ങനെ വഴക്കു കൂടുകയില്ല ‘
മക്കളുടെ സംസാരം കേട്ട് അമ്മ സന്തോഷിച്ചു പറഞ്ഞു ‘ മക്കളേ ദേഷ്യം വന്നാല്‍ പച്ച വെള്ളം കൊണ്ടൂ മുഖം കഴുകിയാല്‍ മതി ദേഷ്യം ശമിക്കും’.