‘വാസവദത്ത’യുടെ ഇംഗ്ളീഷ് പതിപ്പ് യു.എസ്സിൽ പ്രകാശനം ചെയ്തു

സജിൽ ശ്രീധർ രചിച്ച നോവൽ ‘വാസവദത്ത’യുടെ ഇംഗ്ളീഷ് പതിപ്പ് വാഷിംഗ്ടണിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തുവച്ച് യുനിസെഫ് പബ്ലിക്ക് പോളിസി അസോസിയറ്റ് ഡയറക്ടർ ഡേവിഡ് വിങ്ക് പബ്ലിക്ക് കമ്മ്യൂണിറ്റി അസോസിയറ്റ് വീണാ സോമസുന്ദരത്തിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ യുനിസെഫ് കമ്മ്യൂണിറ്റി പോളിസി അസിസ്റ്റൻഡ് ഡയറക്ടർ റേച്ചൽ വിസ്തഫ് സംബന്ധിച്ചു. നാല് വർഷത്തിനുളളിൽ പന്ത്രണ്ട് പതിപ്പ് പിന്നിട്ട വാസവദത്തയുടെ ഇംഗ്ളീഷ് പരിഭാഷ ഓതേഴ്സ് പ്രസ്സാണ് പ്രസിദ്ധീകരിച്ചത്. ലണ്ടൻ മേയർ ടോം ആദിത്യയുടേതാണ് അവതാരിക. ആമസോൺ ക്വിന്റിൽ വാസവദത്ത ഇ-ബുക്കായും വിപണിയിലെത്തിച്ചിരുന്നു. ഇംഗ്ളീഷ്- മലയാളം പതിപ്പുകളുടെ പേപ്പർ ബാക്കും ആമസോണിൽ ലഭ്യമാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here