വസന്തം വിട ചൊല്ലുമ്പോൾ

vasantham

 

ഹൃദയത്തിൽ മഞ്ഞ് കോരിയിട്ട്
നയനങ്ങളിൽ വർണ്ണം വിരിയിച്ച്
കർണ്ണങ്ങളിൽ പ്രണയത്തിന്റെ
കളകൂജനങ്ങൾ വർഷിച്ച്
അർധ മൃത്യുവിൽ നിന്ന്
ജീവിതത്തിലേക്ക് കൈയ്പിടിച്ചിരുന്ന
നീ എന്നോട് വിട ചോദിക്കുന്നുവോ?

നയനങ്ങളിൽ നിറഞ്ഞ
അശ്രുബിന്ദുക്കളല്ലാതെ
നിനക്ക് തരാൻ എന്നിലൊന്നുമില്ല.
നിനക്കായ് കാത്തിരിക്കാമെന്ന
വാഗ്ദാനമല്ലാതെ മധുര വാക്കുകളുമില്ല.
നീ കൊഴിച്ചിട്ട കരിഞ്ഞ പൂക്കളും
ജനിപ്പിച്ച ഫലങ്ങളും
നിന്റെ വീണയിലെ രാഗങ്ങളുടെ
നിലയ്ക്കാത്ത മാറ്റൊലികളും മാത്രം
എന്റെ കൂട്ടിനായ് ബാക്കി നിൽക്കുന്നു.
ഹൃദയത്തിൽ നിന്ന് പതിയെ
ശരീരത്തിലെത്തി
നീ യാത്രയാവുമ്പോൾ
വിതുമ്പുന്ന ഹൃദയവും കൊണ്ടുപോവുക.
നിന്നെ കണ്ട് കൊതിതീരാത്ത
എന്റെ മിഴികളും കൂടെ എടുക്കുക.
കളകൂജനങ്ങൾ കേട്ട കർണ്ണങ്ങളും
നിന്റെ കൂടെ കരുതുക.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here