വസന്തം വരുമ്പോൾ
ഞരമ്പുകൾ
തിളച്ചു മറിയുന്നു.
ഉള്ളിൽ ഉറങ്ങിയിരുന്ന
ചുവന്ന രക്തത്തുള്ളികൾ
ഹരിതാഭമായ
ചെടിത്തലപ്പുകളിലേക്ക്
ചിറക് വെച്ച് പറന്നു പോവുന്നു.
നിന്നെ കാത്തിരുന്നപ്പോൾ
ഞാൻ മനസ്സിലെഴുതിയ
പ്രണയകാവ്യങ്ങളുമായ്
മധുപങ്ങൾ പാറി നടക്കുന്നു.
നിന്നെ വരച്ച് വെച്ച
കാൻവാസുകൾ
ചിറക് വെച്ച് പറന്നു പോവുന്നു.
ഉള്ളിലുറഞ്ഞതേൻ തുള്ളി
നുകരാൻ കുരുവികൾ പൂക്കളിൽ
ആലിംഗനത്തിലമരുന്നു.
ശിശിരം തല്ലിക്കൊഴിച്ച
മരങ്ങളിൽ
രക്തം കൊണ്ടെഴുതിയ
പ്രണയകാവ്യത്തിനുള്ളിൽ
അലിഞ്ഞു ചേരാനായ്
കണ്ണീരൊഴുക്കി
നോമ്പെടുത്തുകഴിയുന്നുണ്ട്
മഞ്ഞുതുള്ളികൾ.