വാര്യത്തെ വീട്ടിലെ മച്ചിനകത്തൊരു സാധനം ഉണ്ടത്രേ ..?
കുഞ്ഞിക്കണ്ണന്റെ മോൻ ചിന്നൻ വന്നു അബ്ദൂനോട് പറയുന്നു ..
രണ്ടു പേരും ഭയങ്കര കൂട്ടാണ് ..
അബ്‌ദുന് അത് കേട്ടതും കൊതിയായി എന്താണെന്നു അറിയാൻ ..??
“ചിന്നൻ” ഇടയ്ക്കൊക്കെ വലിയ ബഡായി അടിക്കും …!!അവിടേ ഇതുണ്ട് അതുണ്ട് എന്നൊക്കെ …
എങ്കിലും അബ്ദൂന് അറിയാനുള്ള ഒരു ആകാംഷ ..!
വാര്യത്തെവീട് എന്ന് പറഞ്ഞ അവിടെ നാട്ടില് എല്ലാവർക്കും തന്നേ അറിയാം വലിയ തറവാടാണ് . പേരുകേട്ട തറവാട് …നാട്ടിലെ പിള്ളേർക്ക് വാര്യത്തെ വീടെന്നു കേട്ടാലേ കൊതിയാകും ..
കാരണം അവിടെ ഇല്ലാത്തതൊന്നും തന്നെ ഇല്ലാ . അവിടുത്തെ തൊടിയിൽ..
മൂവാണ്ടൻ മാവും, വരിക്ക ചക്കയും ,പുളിയും, പേരയും അങ്ങനെ എല്ലാമെല്ലാം തന്നേ ഉണ്ട് …
തൊടിയിൽ കളിച്ചു നടക്കണ പിള്ളേർക്ക് ഇതൊക്കെയല്ലേ ആവശ്യം.. അന്നൊക്കെ
അതിനിടയിൽ, ചിന്നൻ ഇങ്ങനെ ഉള്ള കള്ളകഥകളും ഇറക്കും ..
”എന്നാലും മച്ചിനകത്തു എന്താടാ ചിന്ന….?”
ഇടയ്ക്കിടയ്ക്ക് അബ്ദൂന് സംശയം ഏറിഏറി വന്നു..
”ഡാ, അബ്ദുവേ …. നിനക്കറിയാമോ..? ഞാൻ കണ്ടെടാ …ഒന്നല്ല പലതവണ …!!!”
അബ്ദു ആലോചനയിൽ മുഴുകി ..!!
എന്നാലും വാര്യത്തു എന്താവും ചിന്നൻ കണ്ടത് …ചോദിക്കുമ്പോളൊക്കെ അവൻ ഒരു കള്ളചിരി ചിരിക്കും..
ചിന്നന്റെ ബഡായി അങ്ങനെ കൂട്ടുകാരുടെ ഇടയിൽ അങ്ങ് പാട്ടായി ..
അബ്ദുവാണെങ്കിൽ വല്ലാത്ത സങ്കടത്തിലാണ് ..പിടി കിട്ടാത്ത ആ രഹസ്യം എന്താണെന്നും ചിന്നൻ പറയുന്നുമില്ല … ?
ഇടയ്ക്കൊക്കെ അബ്ദു വാര്യത്തുകൂടെ ഒരു സവാരി അങ്ങോട്ടും ഇങ്ങോട്ടും പോകും .എന്തെങ്കിലും രഹ്സ്യം അറിയാൻ പറ്റിയാലോ എന്നോർത്ത്..
എന്നിട്ടും സാധനം കണ്ടില്ല….
അങ്ങനെ ദിവസങ്ങൾ കടന്നു പോയി ….!!
ഒരുദിവസം ചിന്നൻ ഓടി വന്നു .
”ഡാ അബ്ദു ഓടി വാടാ ….ഓടി വാ….”
അബ്ദു ഓടി വന്നു ….
”എന്താടാ ചിന്ന ….എന്താ ??”
”ഡാ നിനക്ക് വാര്യത്തെ മച്ചിനകത്തെ സാധനം കാണണ്ടേ ..വാ ….വേഗം വാ ”
അവർ ഓടി വാര്യത്തെ പടിപ്പുരയിൽ എത്തി. മെല്ലെ തല മതിലിനു മുകളിൽ കൂടി ഉയർത്തി നോക്കി ..
ചിന്നൻ അത് കണ്ടു ഒരു കള്ളച്ചിരി ചിരിച്ചു ..
അബ്ദു കണ്ണും മിഴിച്ചു അങ്ങനെ തന്നേ നിന്നു ….അവൻ ആദ്യമായി ഒരു അത്ഭുതം കാണുന്ന പോലെ ..
വാര്യത്തെ മുറ്റത്തു…വെളുത്തു കൊലുന്നനെ ഒര് കൊച്ചു സുന്ദരി പെണ്ണ്..
അവർക്കതൊരു പുതിയ കാഴ്ചയായിരുന്നു .അതാരുന്നു ചിന്നൻ കണ്ട വാര്യത്തെ മച്ചിനകത്തെ സാധനം ..
മച്ചിനകത്തെ സുന്ദരി .. അവർ ആ കാഴ്ച കൺ നിറച്ചു കണ്ടു. അവൾ അകത്തേക്ക് കേറി പോകും വരെ …
അങ്ങനെ ചിന്നന്റെ കഥ നാട്ടിൽ പാട്ടായി …
“വാര്യത്തെ മച്ചിനകത്തെ സാധനം” …..!!!