1921 കാലഘട്ടത്തിൽ മലബാറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമായി പ്രഖ്യാപിച്ച ‘വാരിയംകുന്നൻ’ സിനിമയിൽനിന്നു പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറി. നിര്മാതാക്കളുമായുള്ള അഭിപ്രായഭിന്നതയെ തുടര്ന്നാണ് തീരുമാനം. 2020ലാണ് ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചത്.
പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിക് അബു സിനിമ ഒരുക്കുമെന്ന് പ്രഖ്യാപിച്ചതോടെ വലിയ വിവദാങ്ങളാണ് ഇരുവരും നേരിട്ടത്.