വിശപ്പിന്റെ വരിയില്‍
വാലറ്റത്തായ് വലഞ്ഞ് നില്‍പ്പാണ്.
വിലങ്ങനെ വീണ വിധിയെ
പഴിച്ചുള്ള നില്‍പ്പാണ്.
വെള്ളം വിഴുങ്ങിയ വീടിനെ
വിശപ്പിലും ഓര്‍ത്തുള്ള നില്‍പ്പാണ്.
വാഴ്വിലേക്കുള്ള വള്ളമടുപ്പിച്ചുതന്ന
മുക്കുവന്മാരെ , ആഴിയില്‍ വലവീശിയും
വലിച്ചും മാഴ്കുന്ന വീരരെ ,
മനസ്സാലെ തൊഴുതുള്ള നില്‍പ്പാണ്.
വരിനിന്നു വാങ്ങിയ കഞ്ഞി
വെന്തുപോയെന്ന പഴിയില്ല ,
വേവലാതികളുടെ വേവില്‍ വമിക്കും
ആവിയാറ്റുവാന് വൃഥാ
വെമ്പുന്നു മനം.