വരവേല്‍പ്പൊരുക്കങ്ങള്‍

baby

ഓമനക്കുഞ്ഞിന്‍ വരവുകാത്ത്
അനുമോദനത്തിന്‍റെ മാരിയേറ്റ്
വര്‍ണശബളം അലങ്കാരമധ്യത്തില്‍
മുല്ലപ്പൂ പുഞ്ചിരി തൂകിക്കൊണ്ട്
നിറവയര്‍ ചെറ്റൊന്ന് കൈകൊണ്ടു താങ്ങി
ചുറ്റുമാടും ബലൂണ്‍കള്‍ക്കു നാണമേകി
അതിഥികളെ എതിരേറ്റു വരവേല്‍ക്കുവാനായ്
അമ്മയവിടെയിരുന്നിരുന്നു
ഒരു ശിശുഹര്‍ഷവര്‍ഷം* തുടങ്ങയായി

ഡോക്ടര്‍ പറഞ്ഞതാണല്ലൊ
ശിശുവൊരു ബാലനാണെന്ന്
വരുംകാലഫുട്ബാളറാവാം
ത്വരിതം അവന്‍റെയാ പുളകദപാദങ്ങള്‍
ഉദരത്തില്‍ അല്ലാതെ ചൊല്‍വതെന്ത്?

പാട്ടും കളികളുമാട്ടവുമായ്
ആഘോഷം മുന്നോട്ട് പോകയായി
പക്ഷികളൊന്നിച്ച് പാടിയപ്പോള്‍
സായാഹ്നം അരുണിമയായിമാറി

അമ്മയുമച്ഛനുമാഹ്ളാദിക്കെ
ശിശുവൊരു സാന്ദ്രപ്രകാശമായി
ഉദരത്തിനുള്ളില്‍ ചുരുണ്ടുകൂടി
തലതാഴ്ത്തി കണ്ണുകള്‍ ചിമ്മി മേവി

പൂര്‍വ്വകര്‍മ്മങ്ങള്‍ക്കനുസൃതമായ്
സൃഷ്ടികര്‍ത്താവിന്‍റെ പദ്ധതിയില്‍
നാനാത്വലോകമായ് പൂത്തുലയാന്‍
നാമ്പിടും ജ്യോതിസ്സിന്‍ സാന്ദ്രരൂപം

അവനെ ആശംസിക്കിന്‍ അതിഥികളെ
അവന്‍ കാണുന്നതെല്ലാം ശുഭങ്ങളാട്ടെ!
ചരിക്കുന്ന ലോകം സുമങ്ങളും പട്ടും
വിരിച്ചുള്ള മഞ്ജുളസ്സ്വര്‍ഗ്ഗമാട്ടെ!

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

_________________

* ശിശുഹര്‍ഷവര്‍ഷം = baby shower (പ്രസവത്തിനു മുമ്പ് മാതാപിതാക്കള്‍ നടത്തുന്ന ഒരു ആഘോഷം.  ഇത് ഇപ്പോള്‍ കേരളത്തിലും പ്രചാരത്തിലുണ്ട്.  ശിശുഹര്‍ഷവര്‍ഷം എന്നത് എന്‍റെ സ്വന്തം പരിഭാഷയാണ്.)

ഈ കവിതയുയുടെ ഇംഗ്ലീഷ് പതിപ്പ് ഇവിടെ വായിക്കാം:  http://www.poemhunter.com/poem/-9865/

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകാര്‍ട്ടൂണ്‍
Next articleപുലരികൾ
ജീവിതത്തില്‍ വളരെ വൈകിയാണ് എഴുതിത്തുടങ്ങിയത്. അറുപതിന് ശേഷം. ആംഗലത്തില്‍ കുറെ കവിതകള്‍ രചിച്ചിട്ടുണ്ട്. അവ മിക്കതും ഈ ലിങ്കില്‍ കാണാം: http://www.poemhunter.com/madathil-rajendran-nair/poems/?a=a&search=&l=2&y=0 വേദാന്തത്തിലും ജ്യോതിഷത്തിലും താല്‍പര്യം. ചില വേദാന്തലേഖനങ്ങള്‍ വെബ്ബില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലക്കാടനായ ഞാന്‍ മിക്കവാറും കൊയമ്പത്തൂരിലാണ് താമസം. 36 വര്‍ഷം കുവൈറ്റില്‍ പ്രവാസിയായിരുന്നു. E-Mail: madathil@gmail.com

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here