വാണിയംപാറ ഗ്രാമീണവായനശാല മികവിന്റെ ഉയരങ്ങളിലേക്ക്. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ഇ – വിജ്ഞാന സേവനകേന്ദ്രം വാണിയംപാറ ഗ്രാമീണവായനശാലയിൽ ആരംഭിച്ചു.തിരഞ്ഞെടുത്ത ഗ്രന്ഥശാലകളിൽ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ ലൈബ്രറി കൗൺസിൽ നടത്തുന്ന പദ്ധതിയാണ് ഇ- വിജ്ഞാന സേവനകേന്ദ്രം. ഇതിലൂടെ സർക്കാർ സേവനങ്ങൾ വായനശാലകളിലൂടെ പൊതുജനങ്ങൾക്ക് ലഭിക്കും. പാണഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ വാണിയംപാറയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇ -വിജ്ഞാന സേവനകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എൻ. ഹരി നിർവഹിച്ചു. കെ. സേതുമാധവൻ അധ്യക്ഷതവഹിച്ചു.
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English