ആലുവ കടത്തുകടവ് സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച വനിതാ സാഹിതി ജില്ലാ കൺവെൻഷൻ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു.
കൺവെൻഷന്റെ ഭാഗമായി സംഘടിപ്പിച്ച സി.എൻ. കുഞ്ഞുമോളുടെ ചിത്രപ്രദർശനം മുൻ എം.എൽ.എ. ജോൺ ഫെർണാണ്ടസ് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഡോ. കെ.ജി. പൗലോസിന് ചിത്രങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. വനിതാ സാഹിതി ജില്ലാ പ്രസിഡന്റ് ഡോ. കെ.കെ. സുലേഖ അധ്യക്ഷയായി. സംഗീത നാടക അക്കാദമി വൈസ് ചെയർമാർ സേവ്യർ പുൽപ്പാട്ട് മുഖ്യാതിഥിയായി.