“പ്രിയ സാം എബ്രാഹാമിനു”
ജീവരേണുക്കൾ ചിന്തി ഞാൻ നിന്റെ
കാൽക്കലർപ്പിക്കുന്നെൻ ദേഹവും ദേഹിയും…!!
ഇന്നലെക്കണ്ട കിനാവുകളൊക്കെയും-
ക്ഷണികമായ്പ്പോയാ ജലകുമിളപോൽ..!
അകതാരിലാത്മ പ്രിയയും-പൊന്നിളം പൈതലും
അച്ചനുമമ്മയും മിന്നിമറഞ്ഞു ക്ഷണഭംഗുരങ്ങളായ്…!!
സ്നേഹത്തിലമ്മ പൊതിഞ്ഞു വാരിത്തന്ന –
മാമത്തിൻ രുചി നാവിലൂറിയൂറിയും…!!
കുഞ്ഞുവിരൽത്തുമ്പിലച്ചൻ പിടിച്ചുനടന്നതും…,
കൊതി തീരുവോളം ജീവിച്ചുതീരാത്ത-
പ്രിയയവൾ തന്നുടെ ദൈനീയ ദൃഷ്ടിയും…,
നെഞ്ചിലുറക്കവും അംബാരി കേറലും-
തികയാത്തൊരെൻ പൊന്നിളം പൈതലും…,
അകതാരിൽ അവർ തന്ന ആലിംഗനത്തോടെ
വിടചൊല്ലി വേറിട്ടു പോകുമെന്നാത്മാവു –
മന്ത്രിച്ചു മെല്ലെ ….,
“വന്ദേ…..മാതരം…”